അന്റാർട്ടിക്ക പര്യവേഷണത്തിന് സിഫ്റ്റ് ഗവേഷകയും

എ എസ് ആതിര
കൊച്ചി
അന്റാർട്ടിക്കയിലേക്കുള്ള 46–-ാമത് ഇന്ത്യൻ ശാസ്ത്ര പര്യവേഷണത്തിൽ അംഗമായി കൊച്ചി ഐസിഎആർ – സിഫ്റ്റിലെ ഗവേഷണ വിദ്യാർഥിനി മലയിന്‍കീഴ് ശിവമയം വീട്ടില്‍ എ എസ് ആതിര. ഏഴിന് ഇന്ത്യയില്‍നിന്ന് പുറപ്പെടും. അന്റാർട്ടിക്കയിലെ മൈത്രി ഗവേഷണകേന്ദ്രത്തിൽ ആതിര ഗവേഷണം നടത്തും.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനുകീഴിൽ ഗോവയിലെ നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച് (എൻസിപിഒആർ) ഏകോപിപ്പിക്കുന്ന ‘അന്റാർട്ടിക്കയിലെ പ്രകൃതിവ്യവസ്ഥകളിലെ മലിനീകരണ ഘടകങ്ങളുടെ വിലയിരുത്തൽ’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഗവേഷണം. സിഫ്റ്റും എൻസിപിഒആറും സഹകരിച്ചാണ് പഠനം നടത്തുന്നത്.
അന്റാർട്ടിക്കയിലെ മണ്ണിൽ കാണപ്പെടുന്ന ആക്ടിനോമൈസീറ്റുകൾ എന്ന സൂക്ഷ്മജീവികളുടെ വൈവിധ്യങ്ങളെക്കുറിച്ച് പഠിക്കുകയാണ് ആതിരയുടെ ഗവേഷണ ലക്ഷ്യം. ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെ ഔഷധപ്രാധാന്യമുള്ള പദാർഥങ്ങൾ ഉൽപ്പാദിപ്പിക്കാൻ സൂക്ഷ്മജീവികൾക്ക് കഴിയുമോ എന്നും ഗവേഷണത്തിലൂടെ പരിശോധിക്കും. ഭര്‍ത്താവ്:ഐ എസ് ജിതിന്‍ (അഗ്നി രക്ഷാസേന ഉദ്യോഗസ്ഥന്‍, തിരുവനന്തപുരം).






0 comments