Deshabhimani

രക്തസാമ്പിൾ ശേഖരണം; സർക്കാർ ഉത്തരവിൽ കെജിഎൻഎ പ്രതിഷേധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2026, 02:10 AM | 1 min read

കോട്ടയം

രക്തസാമ്പിൾ ശേഖരണം നഴ്‌സുമാരുടെ ഉത്തരവാദിത്തമായി നിജപ്പെടുത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവിനെതിരെ കേരള ഗവ. നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. വേണ്ടത്ര ജീവനക്കാരില്ലാത്തതും അമിതജോലിഭാരവും നേരിടുന്ന നഴ്‌സിങ്‌ മേഖലയിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. നഴ്‌സുമാരുടെ പ്രധാന ഉത്തരവാദിത്തമായ രോഗീപരിചരണത്തെ പ്രതികൂലമായി ബാധിക്കുന്ന നടപടികൾ ആരോഗ്യസേവനത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും. ​ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് നഴ്‌സുമാരുടെ നിലവിലുള്ള ജോലിഭാരം കുറയ്ക്കുന്നതിനുപകരം അധിക ഉത്തരവാദിത്തങ്ങൾ അടിച്ചേൽപ്പിക്കുന്ന സമീപനത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്നും ഉത്തരവ് പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെജിഎൻഎ സംസ്ഥാന കമ്മിറ്റിയംഗം എസ് ദീപു, ജില്ലാ പ്രസിഡന്റ് ടി ജെ മായ, മെഡിക്കൽ കോളേജ് ഏരിയ പ്രസിഡന്റ് കെ വി ലേഖ മോൾ, ഏരിയ സെക്രട്ടറി അനു കെ ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home