സിഐടിയു സംസ്ഥാന സമ്മേളനം
ഉൽപന്ന ജാഥ ഇന്നും നാളെയും

കോട്ടയം
സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഉൽപന്ന ജാഥ ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കും. ചൊവ്വ രാവിലെ ഒന്പതിന് വൈക്കം ബസ്‌സ്‌റ്റാൻഡിൽ നിന്നാരംഭിക്കുന്ന ജാഥ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഹരികുമാർ ഉദ്‌ഘാടനംചെയ്യും. വി കെ സുരേഷ് ക്യാപ്‌റ്റനും കെ ബി രമ മാനേജരുമായ ജാഥ രാത്രി 7.30ന് മാഞ്ഞൂരിൽ സമാപിക്കും. കുറിച്ചി ഒൗട്ട്‌പോസ്‌റ്റിൽ നിന്നാരംഭിക്കുന്ന ജാഥ രാവിലെ ഒന്പതിന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കൃഷ്ണകുമാരി രാജശേഖരൻ ഉദ്‌ഘാടനം ചെയ്യും. കെ രാജേഷ് ക്യാപ്‌റ്റനും ശ്രീരേഖ എസ് നായർ മാനേജറുമായ ജാഥ വൈകിട്ട് കൂരാലിയിൽ സമാപിക്കും.ബുധൻ രാവിലെ ഒന്പതിന് പൂഞ്ഞാർ സൗത്തിൽ നിന്നാരംഭിക്കുന്ന ജാഥ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി വി സുനിൽ ഉദ്‌ഘാടനം ചെയ്യും. ലാലിച്ചൻ ജോർജ് ക്യാപ്‌റ്റനും ഡി സേതുലക്ഷ്‌മി മാനേജറുമായ ജാഥ രാത്രി 7.45ന് മാങ്ങാനത്ത് സമാപിക്കും. പള്ളിക്കത്തോട് നിന്നാരംഭിക്കുന്ന ജാഥ രാവിലെ ഒന്പതിന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എം രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. കെ എൻ വേണുഗോപാൽ ക്യാപ്‌റ്റനും ടി എസ് രഞ്‌ജു മാനേജരുമായ ജാഥ രാത്രി 7.45ന് പള്ളിപ്പുറത്ത് കാവിൽ സമാപിക്കും.






0 comments