Deshabhimani

കായികതാരങ്ങൾക്ക്‌ ക്യാഷ് അവാർഡ്

സർട്ടിഫിക്കറ്റ്‌ പരിശോധന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2026, 02:07 AM | 1 min read

കോട്ടയം

2019 –20 സാമ്പത്തികവർഷത്തിൽ വിവിധ കായിക ഇനങ്ങളിൽ ദേശീയ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് മെഡൽ നേടിയ കായികതാരങ്ങൾക്കുള്ള ക്യാഷ് അവാർഡ് 12ന് പകൽ 11ന്‌ മന്ത്രി ഒ ജെ ജനീഷ് വിതരണംചെയ്യും. കേരളാ സംസ്ഥാന സ്പോർട്‌സ്‌ ക‍ൗൺസിലിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സെക്രട്ടറിയറ്റ് ദർബാർ ഹാളിലാണ്‌ പരിപാടി. ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മെഡൽ നേടിയ കായിക താരങ്ങൾ അസ്സൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയുടെ പകർപ്പുകൾ സഹിതം കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിലെത്തി ആറിന്‌ വൈകിട്ട്‌ അഞ്ചിന്‌ മുമ്പ് വേരിഫിക്കേഷൻ പൂർത്തിയാക്കണം. കായികതാര-ങ്ങളുടെ സൗകര്യാർഥം ഏത് ജില്ലാ സ്പോർട്സ് കൗൺസിലുകളിലുംനിന്നും വേരിഫിക്കേഷൻ നടത്താം. ഫോൺ: 0481- 2563825, 0471- 2331546, 0471- 2330167



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home