ഐഡിബിഐ ബാങ്കിൽ ദ്വിദിന ദേശീയ പണിമുടക്ക് തുടങ്ങി

ഓൾ ഇന്ത്യ ഐഡിബിഐ ഓഫീസേഴ്സ് ആൻഡ് എംപ്ലോയീസ് അസോസിയേഷൻ നേതൃത്വത്തിലുള്ള ധർണ എം ഡി ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
ഐഡിബിഐ ബാങ്കിന്റെ 60.72 ശതമാനം ഓഹരികൾ കനേഡിയൻ നിക്ഷേപക സ്ഥാപനമായ ഫെയർ ഫാക്സ് ഗ്രൂപ്പിന് കുറഞ്ഞവിലയ്ക്ക് കൈമാറുന്നതിൽ പ്രതിഷേധിച്ച് രണ്ടുദിവസത്തെ ദേശീയ പണിമുടക്ക് തുടങ്ങി. ഓൾ ഇന്ത്യ ഐഡിബിഐ ഓഫീസേഴ്സ് ആൻഡ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. ബാങ്കിന്റെ എറണാകുളം സോണൽ ഓഫീസിനുമുന്നിൽ നടന്ന നിരാഹാര ധർണ ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ മുൻ ദേശീയ ജോയിന്റ് സെക്രട്ടറി എം ഡി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ ജില്ലാ കൺവീനർ പി ആർ സുരേഷ്, ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ ആർ സുജിത്ത് രാജു, നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് ദേശീയ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ജി സുമേഷ്, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എസ് എസ് അനിൽ, ഓൾ ഇന്ത്യ യൂത്ത് ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ ആർ റെനീഷ്, ലെബി വർഗീസ്, ആശ സിന്ധു എന്നിവർ സംസാരിച്ചു.






0 comments