കാലടിസംസ്കൃത സർവകലാശാല
പ്രശ്നങ്ങള്‍ പരിഹരിക്കുംവരെ നിരാഹാരം: എസ്എഫ്ഐ

സംസ്കൃത സര്‍വകലാശാലാ കവാടത്തില്‍ എസ്എഫ്ഐ നേതൃത്വത്തിൽ ആരംഭിച്ച വിദ്യാർഥികളുടെ നിരാഹാരം സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉദ്ഘാടനം ചെയ്യുന്നു
കാലടി
സംസ്കൃത സര്‍വകലാശാലയില്‍ വിസി സിസ തോമസ് പ്രതികാരനടപടിയുടെ ഭാഗമായി 16 വിദ്യാര്‍ഥികളെ സസ്പെൻഡ് ചെയ്ത നടപടി പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് സര്‍വകലാശാലാ കവാടത്തില്‍ വിദ്യാര്‍ഥികള്‍ നിരാഹാരസമരം ആരംഭിച്ചു. മാപ്പെഴുതിനല്‍കിയാല്‍ 12 വിദ്യാര്‍ഥികളെ തിരിച്ചെടുക്കാമെന്നും നാലുപേരുടെ സസ്പെന്‍ഷന്‍ രണ്ടുമാസംകൂടി നീട്ടുമെന്നുമാണ് സിന്‍ഡിക്കറ്റ് നിലപാട്.
സസ്‌പെൻഷനിലുള്ളവരെ പരീക്ഷയെഴുതിക്കാൻ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയുണ്ടായിട്ടും സിസ തോമസ് എതിര്‍ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് നിരാഹാരസമരം ആരംഭിച്ചത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉദ്ഘാടനം ചെയ്തു. സിസ തോമസ് വിദ്യാര്‍ഥികളെ വേട്ടയാടുകയാണെന്നും എന്തുവിലകൊടുത്തും പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഒരിക്കലും മാപ്പ് എഴുതിക്കൊടുക്കില്ല, വിദ്യാര്‍ഥികള്‍ തെറ്റ് ചെയ്തിട്ടില്ല.
മന്ത്രി റോജി എം ജോൺ ആർഎസ്എസിനുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് നീതി നടപ്പാക്കാന്‍ ഉത്തരവാദിത്വമുള്ള മന്ത്രി അത് ചെയ്യുന്നില്ല. ഉപാധിരഹിതമായി പ്രശ്നം പരിഹരിക്കാത്തപക്ഷം തങ്ങൾ വന്ന് നിരാഹാരമിരിക്കും– സഞ്ജീവ് പറഞ്ഞു സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാര്‍ഥികളായ പി എം അശ്വന്ത്, കെ വി അഭിജിത്ത്, പി എസ് അർച്ചന എന്നിവരാണ് നിരാഹാരമിരിക്കുന്നത്. അഖിൽ പൗലോസ് അധ്യക്ഷനായി. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ബിബിൻ വർഗീസ്, ഋതു കൃഷ്ണ, കെ എസ് അമൽ, സിപിഐ എം ഏരിയ സെക്രട്ടറി കെ പി റെജീഷ്, കെ കെ ഷിബു, എം ടി വർഗീസ്, പി എൻ അനിൽകുമാർ, ബേബി കാക്കശേരി എന്നിവർ സംസാരിച്ചു.
സസ്‌പെൻഷനിലുള്ളവരെ പരീക്ഷയെഴുതിക്കാൻ ഹൈക്കോടതി വിധിയുണ്ടായിട്ടും സിസ തോമസ് എതിര്‍ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് സമരം






0 comments