Deshabhimani

ലോട്ടറിവകുപ്പിലെ ജോലിക്രമീകരണം

എൻജിഒ യൂണിയൻ പ്രതിഷേധിച്ചു

Lottery

കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി ലോട്ടറി വകുപ്പ് ജില്ലാ ഓഫീസിനുമുന്നിൽ 
നടത്തിയ പ്രതിഷേധം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ എസ് ഷാനിൽ 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 03, 2026, 01:33 AM | 1 min read

കൊച്ചി
അവധിദിവസങ്ങളിലും പ്രവൃത്തിദിവസങ്ങളിലേതുപോലെ ലോട്ടറി ടിക്കറ്റ് വിതരണവും അനുബന്ധ ജോലികളും നടത്തണമെന്ന ലോട്ടറിവകുപ്പ് അധികൃതരുടെ നിർദേശത്തിൽ കേരള എൻജിഒ യൂണിയൻ പ്രതിഷേധിച്ചു. ജീവനക്കാരുടെ ജോലിഭാരം വർധിപ്പിക്കുന്ന ഏകപക്ഷീയമായ തീരുമാനം പുനപ്പരിശോധിക്കണമെന്നും ജീവനക്കാരുടെ സംഘടനകളുമായി വിശദമായ ചർച്ച നടത്തിയേ പുതിയ ക്രമീകരണം നടപ്പാക്കാവൂവെന്നും യൂണിയൻ ആവശ്യപ്പെട്ടു. നിലവിൽ അവധിദിവസങ്ങളിൽ പരിമിതമായ ജീവനക്കാരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ നിയോഗിച്ചാണ് ടിക്കറ്റ് വിതരണം നടത്തുന്നത്.

ഇതിനായി വർഷത്തിൽ 15 നഷ്ടപരിഹാര അവധികൾ മാത്രമാണ് അനുവദിക്കുന്നത്. നഷ്ടപരിഹാര അവധി എടുക്കാത്തവർക്ക് നൽകുന്ന ദിനബത്തയും ഒരു ഓഫീസിന് വർഷത്തിൽ 96 ദിവസമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അവധിദിവസങ്ങളിൽ നാലുമുതൽ ഏഴുവരെ ജീവനക്കാരാണ് ജോലിക്കെത്തുന്നത്. പുതിയ നിർദേശം നടപ്പായാൽ മുഴുവൻ ജീവനക്കാരും ജോലിചെയ്യേണ്ടിവരും. യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോട്ടറിവകുപ്പ് ജില്ലാ ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധപ്രകടനം സംസ്ഥാന കമ്മിറ്റി അംഗം കെ എസ് ഷാനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി എൻ കെ ഗിരീഷ് കുമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് മഞ്ജു, ജില്ലാ കമ്മിറ്റി അംഗം കെ യു ബോബിറ്റ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home