കെപിഎംഎസ് അംഗത്വ ക്യാമ്പയിൻ തുടങ്ങി

കെപിഎംഎസ് സംസ്ഥാനതല മെമ്പർഷിപ് ക്യാമ്പയിൻ ജനറൽ സെക്രട്ടറി കെ എ തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി
കെപിഎംഎസ് സംസ്ഥാനതല ക്യാമ്പയിന് അങ്കമാലിയിൽ തുടക്കമായി. ജനറൽ സെക്രട്ടറി കെ എ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ പി വി ശ്രീനിജിൻ, ആർ പ്രസന്നൻ, മോട്ടിവേഷൻ സ്‌പീക്കർ കെ വി രമേഷ്, പിന്നണിഗായകൻ സുധീഷ് ശശികുമാർ എന്നിവർക്ക് അംഗത്വം നൽകി. സംസ്ഥാന പ്രസിഡന്റ് ലോജനൻ അമ്പാട്ട് അധ്യക്ഷനായി. ട്രഷറർ രമേശ് പുന്നക്കാടൻ, പി കെ രാധാകൃഷ്ണൻ, പി വി രാജു, ശോഭ ചിറപ്പാടത്ത്, ശകുന്തള രാജു, എസ് ശരത്ത്, സുമേഷ് വലിയവീട്ടിൽ എന്നിവർ സംസാരിച്ചു.






0 comments