Deshabhimani

print edition ഡൽഹിയിൽ 
പൊലീസുകാരുടെ സമരം

DELHI POLICE.
വെബ് ഡെസ്ക്

Published on Nov 03, 2026, 12:26 AM | 1 min read

ന്യൂഡൽഹി: രണ്ട്‌ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിനെതിരെ ഡൽഹി പൊലീസിന്റെ പ്രതിഷേധം. വനിതാ ഉദ്യോഗസ്ഥരുൾപ്പെടെ നൂറുകണക്കിനുപേർ യൂണിഫോമിൽ പൊലീസ്‌ ആസ്ഥാനത്തിനുമുന്നിൽ സമരംചെയ്‌തു. പ്ലക്കാർഡുകളും പോസ്റ്ററുകളുമുയർത്തിയായിരുന്നു പ്രതിഷേധം.


ഷാദ്‌ര പൊലീസ്‌ സ്‌റ്റേഷനിൽ ഒക്ടോബർ 23ന്‌ പൊലീസും അഭിഭാഷകരും ഏറ്റുമുട്ടിയിരുന്നു. എസിപി മാനസ്വി വസിഷ്ഠ, എസ്‌എച്ച്‌ഒ അരുൺകുമാർ എന്നിവരെ 28ന്‌ സ്ഥലം മാറ്റി. അഭിഭാഷകരുടെ പ്രതിഷേധം കണക്കിലെടുത്തായിരുന്നു നടപടി.


സ്‌റ്റേഷനിലെത്തിയ അഭിഭാഷകർ അപമര്യാദയായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും പൊലീസുകാർ പറഞ്ഞു.

പൊലീസ്‌ നേരിടുന്ന ഗുണ്ടായിസവും സ്‌റ്റേഷനുകളിലെ സുരക്ഷാ പ്രശ്‌നങ്ങൾക്കുമെതിരെ ശബ്‌ദമുയർത്തേണ്ടത്‌ അത്യാവശ്യമായതിനാലാണ്‌ ഇ‍ൗ സമരമെന്ന്‌ എസിപി മാനസ്വി വസിഷ്ഠ പറഞ്ഞു.


ഡൽഹി പൊലീസിനുള്ളിൽ പുകയുന്ന അതൃപ്‌തിയാണ്‌ പരസ്യ പ്രതിഷേധത്തിലേക്ക്‌ നയിച്ചത്‌. സമരമുള്ള ദിവസങ്ങളിൽ ഉദ്യോഗസ്ഥരെക്കൊണ്ട്‌ അധിക ജോലിയാണ്‌ സർക്കാർ ചെയ്യിക്കുന്നത്‌. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ പൊലീസിനെ കൈകാര്യം ചെയ്യുന്ന രീതിയിലും ഉദ്യോഗസ്ഥരിൽ എതിർപ്പുണ്ട്‌. പ്രതിഷേധത്തെത്തുടർന്ന്‌ ഉന്നത ഉദ്യോഗസ്ഥർ പ്രതിഷേധക്കാരുമായി സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home