ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് സിപിഐ എം മാർച്ച് ഇന്ന്

മലപ്പുറം
സിപിഐ എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്‌ച ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തും. രാവിലെ 10ന് സിവിൽ സ്‌റ്റേഷൻ പരിസരത്തുനിന്ന് ആരംഭിക്കുന്ന മാർച്ച് പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്യും. സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ സംസാരിക്കും. കലിക്കറ്റ് സർവകലാശാല ക്യാമ്പസ് യൂണിയൻ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിൽ വിറളിപൂണ്ട എംഎസ്‌എഫ് ക്രിമിനൽ സംഘം ക്യാന്പസിനകത്തും പുറത്തും എസ്എഫ്‌ഐ പ്രവർത്തകർക്കുനേരെ ക്രൂരമായ ആക്രമണങ്ങളാണ് അഴിച്ചുവിട്ടത്. ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ അതിക്രമിച്ചുകയറിയ ക്രിമിനൽ സംഘം എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നിവരെ ഭീകരമായി മർദിച്ച് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. അക്രമിസംഘത്തെ അറസ്‌റ്റ് ചെയ്‌ത് നിയമപരമായ ശിക്ഷ ഉറപ്പാക്കുക, എസ്‌എഫ്‌ഐ പ്രവർത്തകർക്കുനേരെയുള്ള പൊലീസ്‌വേട്ട അവസാനിപ്പിക്കുക, വിഷയത്തിൽ നീതിപൂർവമായ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്.









0 comments