Deshabhimani

കടകശ്ശേരിയുടെ 
താരങ്ങൾക്ക് അനുമോദനം

a
വെബ് ഡെസ്ക്

Published on Nov 03, 2026, 12:25 AM | 1 min read

കുറ്റിപ്പുറം

സംസ്ഥാന സ്കൂൾ കായികമേളയിൽ തുടർച്ചയായ അഞ്ചാം വർഷവും ചാമ്പ്യൻ സ്കൂൾ പട്ടം നേടിയ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിലെ കായികതാരങ്ങളെയും പരിശീലകരെയും നാടും ക്യാമ്പസും ആദരിച്ചു. കുറ്റിപ്പുറം ടൗണിൽനിന്ന് തുറന്ന വാഹനങ്ങളിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് താരങ്ങളെ ആനയിച്ചത്‌. ഘോഷയാത്ര ഐഡിയൽ ക്യാമ്പസിൽ സമാപിച്ചു. ക്യാമ്പസിൽ ‘താരാരവം' ആദരിക്കൽ ചടങ്ങ് വി എസ് ജോയ് എംഎൽഎ ഉദ്ഘാടനംചെയ്തു. ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി കുഞ്ഞാവു ഹാജി അധ്യക്ഷനായി. സംസ്ഥാന മീറ്റിൽ മെഡൽ നേടി ചരിത്രം കുറിച്ച താരങ്ങൾ, കായികവിഭാഗം മേധാവി ഷാഫി അമ്മായത്ത്, ചീഫ് കോച്ച് നദീഷ് ചാക്കോ, സീനിയർ കോച്ച് ടോമി ചെറിയാൻ, കെ പി അഖിൽ, ഹാരിസ് റഹ്മാൻ, ഇ തസ്നി എന്നിവർക്ക്‌ ഉപഹാരം സമ്മാനിച്ചു. ഇരിമ്പിളിയം ക്യാമ്പസ് ചെയർമാൻ തുടിമ്മൽ സുലൈമാൻ ഹാജി മുഖ്യപ്രഭാഷണം നടത്തി. തവനൂർ പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കർ സിദ്ദീഖ്, ജില്ലാ പഞ്ചായത്ത് അംഗം മെഹറുന്നീസ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി വിമൽ, വാർഡ് അംഗം എം കെ മുസ്തഫ, അഷ്റഫ് അമ്മായത്ത്, ട്രസ്റ്റ് സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ, സിഇഒ മജീദ് ഐഡിയൽ, മജീദ് പുളിയങ്കോടത്ത്, മാനു ഹാജി, സദാനന്ദൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home