Deshabhimani

സ്നേഹകിരണമായി കൂട്ടുകാരികള്‍ക്ക് എസ്-പിസിയുടെ വീട്

Thakkoldanam.jpg

വീടിന്റെ താക്കോൽ കൈമാറൽ തിരുവനന്തപുരം റൂറൽ എസ്‌പി ബി കെ പ്രശാന്തൻ കാണി നിർവഹിക്കുന്നു

avatar
സുധീർ വർക്കല

Published on Nov 02, 2026, 11:39 PM | 1 min read

വർക്കല

കൂട്ടുകാരികള്‍ക്ക് വീടൊരുക്കി പാളയംകുന്ന് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്-പിസി യൂണിറ്റ്. ഏഴിലും എട്ടിലും പഠിക്കുന്ന സഹോദരങ്ങളായവിദ്യാർഥിനികൾക്കാണ് വീടൊരുക്കിയത്. വീടിന്റെ ഉദ്ഘാടനം വി ജോയി എംഎൽഎയും താക്കോല്‍ കൈ മാറൽ റൂറൽ എസ്-പി ബി കെ പ്രശാന്തൻ കാണിയും നിർവഹിച്ചു. ഒമ്പതുലക്ഷം രൂപയിൽ 500 ചതുരശ്രയടി വിസ്തീർണമുള്ള വീടാണ് നിർമിച്ചത്. കുട്ടികളുടെ തുടർവിദ്യാഭ്യാസത്തിന് "ഈച്ച് വ ൺ ടീച്ച് വൺ' പദ്ധതിയിലൂടെ ട്യൂഷൻ സൗകര്യവും മാസം 5000 രൂപ സഹായവും ഏർപ്പെടുത്തി. കുട്ടികളുടെ അമ്മയുടെ മരണാനന്തര ചടങ്ങിന് വീട്ടിലെത്തിയപ്പോഴാണ് ജീവിതസാഹചര്യം അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുന്നത്. അങ്ങനെയാണ് വീട് നിര്‍മിച്ചു നൽകാമെന്ന തീരുമാനത്തിലേക്ക് എത്തിയത്. പണയത്തിലായിരുന്ന ഇവരുടെ മൂന്ന് സെന്റിന്റെ ആധാരം എസ്‌പിസി കേഡറ്റുകൾ വീണ്ടെടുത്തു. തുടർന്ന് അധ്യാപകരുടെയും നാട്ടുകാരുടെയും സഹായത്തില്‍ വീട്‌ നിര്‍മാണം തുടങ്ങി. പൊലീസ് ഉദ്യോഗസ്ഥരുടെ സംഘടനയായ മേഴ് സി കോപ്സ് ചാരിറ്റബിൾ ട്രസ്റ്റും സഹകരിച്ചു. തിരുവനന്തപുരം റൂറൽ, വർക്കല സബ് ഡിവിഷൻ, അയിരൂർ സ്റ്റേഷൻ പൊലീസിന്റെയും സ്‌കൂൾ എസ്‌പിസി യൂണിറ്റിന്റെയും നേതൃത്വത്തിൽ സ്നേഹകിരണം പദ്ധതിയിലൂടെ വീടൊരുങ്ങി. മേഴ്‌സി കോപ്സ് ചെയർമാൻ കെ ബി സുനിൽകുമാർ അധ്യക്ഷനായി. അഡീഷണൽ പൊലീസ് മേധാവി ജെ കെ ദിനിൽ ഗൃഹോപകരണംകെെമാറി. ഇലകമൺ പഞ്ചായത്ത് പ്രസിഡന്റ് ശ്രീധരൻകുമാർ, ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് ജി രാരിഷ്, പ്രിൻസിപ്പൽ ശ്രീദേവിയമ്മ, വർക്കല ഡിവൈഎസ്‌പി പി വി രമേഷ് കുമാർ, സി ഐ പി രാജേഷ്, അയിരൂർ എസ്ഐ എസ്എസ് ഷാൻ, എസ്‌പിസി റൂറൽ അഡീഷണൽ ഡിസ്ട്രിക്ട് നോഡൽ ഓഫീസർ ആർ ജെ പ്രസാദ്, വർക്കല സബ് ഡിവിഷൻ എസ്‌പിസി കോഓഡിനേറ്റർ ജയപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home