Deshabhimani

പദ്ധതികളെല്ലാം മുടക്കി
വാചകമടിയില്‍ സ്‌ത്രീസുരക്ഷ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖിക

Published on Nov 02, 2026, 11:43 PM | 1 min read

തിരുവനന്തപുരം

കോളേജ്‌ വിദ്യാർഥിനികൾക്ക്‌ പ്രഖ്യാപിച്ച 1000 രൂപ ധനസഹായവും 30നും 60നും ഇടയിൽ പ്രായമുള്ള സ്‌ത്രീകൾക്കായുള്ള സ്‌ത്രീസുരക്ഷാ പദ്ധതിയും തടഞ്ഞിട്ടും സ്‌ത്രീശാക്തീകരണത്തിലും സാമ്പത്തികോന്നമനത്തിലും വാചാലമായി മുഖ്യമന്ത്രി വി ഡി സതീശൻ. വനിതാ ശിശുവികസനവകുപ്പ്‌ സംഘടിപ്പിച്ച ‘പുതുയുഗ വനിതാനയം– ഹെർ സമ്മിറ്റ്‌ 2026’ പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. സ്‌ത്രീശാക്തീകരണം നടപ്പാക്കുമ്പോൾ നേരിടുന്ന അടിസ്ഥാനപ്രശ്‌നം സാമ്പത്തികമാണെന്നും അതിനാൽ സാമ്പത്തിക സ്വയംപര്യാപ്‌തത കൈവരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീയിലെ സാധാരണക്കാരായ സ്‌ത്രീകൾക്ക്‌ സാമ്പത്തിക സ്വയംപര്യാപ്‌തത കൈവരിക്കാൻ വമ്പൻ പദ്ധതികൾ നടപ്പാക്കുന്നത്‌ ആലോചനയിലാണെന്നും പറച്ചിൽ നീണ്ടു. നൽകിയ വാഗ്‌ദാനംപോലും അധികാരത്തിലേറിയപ്പോൾ നടപ്പാക്കാതെയാണ് മുഖ്യമന്ത്രിയുടെ വാചകമടി. യുഡിഎഫിന്റെ തെരഞ്ഞെടുപ്പുപ്രഖ്യാപനമായിരുന്നു കോളേജ്‌ വിദ്യാർഥിനികൾക്ക്‌ 1000 രൂപവീതം ധനസഹായം. എന്നാൽ, ആദ്യബജറ്റിൽ പദ്ധതി പരാമർശിച്ചുപോലുമില്ല. ബിരുദതലംവരെ വിദ്യാഭ്യാസം സ‍ൗജന്യമാക്കിയ എൽഡിഎഫ്‌ സർക്കാരിന്റെ തീരുമാനവും അട്ടിമറിച്ചു. എൽഡിഎഫ്‌ സർക്കാർ ആരംഭിച്ച സ്‌ത്രീസുരക്ഷാ പദ്ധതിയും മുടക്കി. 18,29,801 പേരാണ്‌ പദ്ധതിയിലുണ്ടായിരുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home