Deshabhimani

യൂറോപ്പിലെ സൂപ്പർമാർക്കറ്റുകളിൽ സൈബർ ആക്രമണം; കോടികളുടെ ഭക്ഷ്യവസ്തുക്കൾ നശിച്ചു

Europe Freezer Cyberattack
വെബ് ഡെസ്ക്

Published on Nov 02, 2026, 09:45 PM | 1 min read

സ്റ്റോക്ക്‌ഹോം : യൂറോപ്പിലെ സൂപ്പർമാർക്കറ്റുകളിലെ ശീതീകരണ സംവിധാനങ്ങൾ (ഫ്രീസറുകൾ) ലക്ഷ്യമിട്ട് വൻ സൈബർ ആക്രമണം. സ്വീഡനിലെയും ബെൽജിയത്തിലെയും സൂപ്പർമാർക്കറ്റുകളിലെ ഫ്രീസറുകളുടെ താപനില സൈബർ ആക്രമണത്തിലൂടെ ഉയർത്തിയതിനെത്തുടർന്ന് കോടിക്കണക്കിന് യൂറോയുടെ ഭക്ഷ്യവസ്തുക്കൾ നശിച്ചു.


തിങ്കളാഴ്ച സ്വീഡനിലെ പ്രമുഖ ശൃംഖലകളായ ഇക, കൂപ്പ് എന്നിവയുടെ സ്റ്റോറുകളിലെ ഫ്രീസറുകളിലെ താപനില 55 ഡിഗ്രി സെൽഷ്യസ് വരെയാണ് ഹാക്കർമാർ ഉയർത്തിയത്. ബെൽജിയത്തിൽ 'അഹോൾഡ് ഡെൽഹൈസ്' ഗ്രൂപ്പിന് കീഴിലുള്ള സൂപ്പർമാർക്കറ്റുകളും ആക്രമിക്കപ്പെട്ടു. ബെൽജിയത്തിൽ ഡെൽഹൈസിന്റെ 40 ഓളം കടകളിലും കാരിഫോറിന്റെ 15 കടകളിലും സ്‌പാറിന്റെ അഞ്ച് കടകളിലും പ്രതിസന്ധിയുണ്ടായതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


സ്വീഡനിലെ 800 സ്റ്റോറുകളിൽ ഏഴെണ്ണത്തിലെ ഫ്രിഡ്‌ജുകളിലും ഫ്രീസറുകളിലുമാണ്‌ ഹാക്കർമാർ മാറ്റങ്ങൾ വരുത്തിയത്‌. ആഴ്ചകൾക്ക് മുൻപ് ഫ്രാൻസിലെ സൂപ്പർമാർക്കറ്റുകൾക്ക് നേരെ സമാനമായ ആക്രമണം നടന്നിരുന്നു. ബാധിക്കപ്പെട്ട പല ശീതീകരണ സംവിധാനങ്ങളിലും ഡാനിഷ് വ്യവസായ ഗ്രൂപ്പായ ഡാൻഫോസിന്റെ സോഫ്റ്റ്‌വെയറാണ് പ്രവർത്തിച്ചിരുന്നത്. ഡാൻഫോസ് സിസ്റ്റങ്ങളിലെ സുരക്ഷാ വീഴ്ചകൾ ആഗസ്‌തിൽ കണ്ടെത്തിയിരുന്നുവെന്നും അത് പരിഹരിച്ചിരുന്നുവെന്നും സൈബർ സുരക്ഷാ സ്ഥാപനമായ ക്ലാരിറ്റി പറഞ്ഞു. പുതിയ സംഭവങ്ങളുമായി തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ബന്ധമില്ലെന്നും ഡാൻഫോസ് അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home