print edition വീണ്ടും എംബാപ്പെ

മാഡ്രിഡ്: കിലിയൻ എംബാപ്പെയുടെ ഗോളടി മികവിൽ റയൽ മാഡ്രിഡ് ജയം തുടരുന്നു. സ്‌പാനിഷ് ഫുട്‌ബോൾ ലീഗിൽ റേസിങ് സന്റാൻഡറിനെ മൂന്ന് ഗോളിനാണ് ഹൊസെ മൊറീന്യോയുടെ സംഘം കീഴടക്കിയത്. എംബാപ്പെ ഒരു ഗോളടിച്ചു.
പെനൽറ്റിയിലൂടെയായിരുന്നു നേട്ടം. ജൂഡ് ബെല്ലിങ്‌ഹാമും യുവതാരം യാൻ ഡിയോമാൻഡെയും ലക്ഷ്യം കണ്ടു. എംബാപ്പെയ്‌ക്ക് ലീഗിൽ 12 ഗോളായി. 15 എണ്ണമുള്ള ബാഴ്‌സലോണ താരം റഫീന്യയാണ് ഒന്നാമത്. 10 ഗോളുമായി ബാഴ്‌സയുടെതന്നെ ലമീൻ യമാൽ മൂന്നാമതുണ്ട്. പട്ടികയിൽ റയൽ മൂന്നാമതാണ്. ഒന്നാമതുള്ള ബാഴ്‌സയെക്കാൾ മൂന്ന് പോയിന്റ് പിന്നിൽ.









0 comments