കെഎസ്‍കെടിയു ഏരിയ സമ്മേളനം സമാപിച്ചു

കെഎസ്‍കെടിയു ചാരുംമൂട് ഏരിയ സമ്മേളന സമാപന സമ്മേളനം സിപിഐ എം തൃശൂർ ജില്ലാകമ്മിറ്റിയംഗം ടി ശശിധരൻ ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ചാരുംമൂട് ഏരിയ സമ്മേളനം സമാപിച്ചു. നെടിയാണിക്കൽ ദേവീക്ഷേത്ര ജങ്‌ഷനിൽ നിന്നും ആരംഭിച്ച സമാപന റാലി താമരക്കുളം ജങ്‌ഷൻ ചുറ്റി പഞ്ചായത്ത് ജങ്‌ഷനിൽ സമാപിച്ചു. സമാപന സമ്മേളനം സിപിഐ എം തൃശൂർ ജില്ലാകമ്മിറ്റിയംഗം ടി ശശിധരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് പി ജോസഫ് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ആർ ബിനു സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജി രാജമ്മ, ഏരിയ സെക്രട്ടറി ബി ബിനു, എസ് രാമകൃഷ്ണൻ, ആർ ശശികുമാർ, ബി പ്രസന്നൻ, ജെ രവീന്ദ്രനാഥ്, വി ഗീത, വി വിനോദ്, യൂണിയൻ ഏരിയ ട്രഷറർ എം ഗിരീഷ്, എസ് അഷ്കർ, കെ ശശിധരൻ, എസ് ഉത്തമൻ എന്നിവർ സംസാരിച്ചു.









0 comments