കാലടി സർവകലാശാല
print edition ആർഎസ്എസിന് വഴങ്ങി സിന്‍ഡിക്കറ്റ്

കാലടി: കാലടി സംസ്‌കൃത സർവകലാശാലയിൽ രണ്ടുമാസത്തിലേറെ സസ്‌പെൻഷൻ നീട്ടിയിട്ടും വിദ്യാർഥികൾക്കെതിരെ ഉന്നയിച്ച ആക്ഷേപം തെളിയിക്കാനാകാത്തതോടെ മാപ്പെഴുതി കൊടുക്കണമെന്ന ഉപാധിവച്ച് സിൻഡിക്കറ്റ്. മാപ്പുപറഞ്ഞാൽ സസ്‌പെൻഷൻ പിൻവലിക്കാമെന്ന ആർഎസ്‌എസ് നോമിനികളുടെ ആവശ്യത്തെ വിസി പിന്തുണയ്‌ക്കുകയായിരുന്നു. ഇതിനെ കോൺഗ്രസ് അംഗങ്ങളും ശരിവച്ചു. സസ്‌പെൻഷനിലുള്ളവർക്ക് പരീക്ഷയെഴുതാൻ ഹൈക്കോടതി അനുമതി നൽകിയതിലൂടെ ഏറ്റ തിരിച്ചടി സിൻഡിക്കറ്റിനെ ഉൗരാക്കുടുക്കിലാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് ഉപാധികളോടെ 12 പേരെ തിരിച്ചെടുക്കാൻ സിസ തോമസിന്റെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന സിൻഡിക്കറ്റ് യോഗം തീരുമാനിച്ചത്.
ശ്യാംജിത്, ശ്രദ്ധ, കെ വി അഭിജിത്, അർച്ചന എന്നീ നാല് വിദ്യാർഥികളുടെ സസ്‌പെൻഷൻ രണ്ടുമാസംകൂടി തുടരും. സസ്‌പെൻഷൻ കാലത്ത് കാന്പസിൽ പ്രവേശിച്ചെന്ന ബാലിശമായ കുറ്റം ചുമത്തിയാണ് സസ്‌പെൻഷൻ നീട്ടിയത്. വിദ്യാർഥികളുടെ സസ്‌പെൻഷൻ ആദ്യ വിഷയമായി ചർച്ചചെയ്യാത്തതിൽ പ്രതിഷേധിച്ച് സിൻഡിക്കറ്റിലെ എംഎൽഎ പ്രതിനിധി കെ പ്രേംകുമാർ യോഗം ബഹിഷ്‌കരിച്ചു.
അന്വേഷണ റിപ്പോർട്ട് ചോർന്നത് അജൻഡയ്‌ക്ക് പുറത്തുള്ള വിഷയമായി ആദ്യം ചർച്ചയ്‌ക്കെടുത്തതിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോയത്. പകൽ 11ന് ആരംഭിച്ച യോഗം ഉച്ചഭക്ഷണത്തിന് പിരിയുംവരെ ഇൗ വിഷയമാണ് ചർച്ചചെയ്‌തതെന്ന് കെ പ്രേംകുമാർ പറഞ്ഞു. റിപ്പോർട്ട് ചോർന്നതിനെതിരെ പൊലീസ് അന്വേഷണവും തീരുമാനിച്ചു. വിദ്യാർഥികൾക്കെതിരെ വൈസ് ചാൻസലറും ഉന്നതവിദ്യാഭ്യാസമന്ത്രിയും ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാനായില്ലെന്ന അന്വേഷണ റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സിന്‍ഡിക്കറ്റ് നിലപാടിൽ പ്രതിഷേധിച്ച് സര്‍വകലാശാലാ കവാടത്തില്‍ വിദ്യാര്‍ഥികള്‍ നിരാഹാരസമരം ആരംഭിച്ചു. പി എസ് സഞ്‌ജീവ് ഉദ്ഘാടനംചെയ്‌തു.








0 comments