Deshabhimani

‘നെരിപ്പ്’ കൈയെഴുത്തു മാസിക പ്രകാശിപ്പിച്ചു

കണ്ണൂർ സർവകലാശാല ഭരണഭാഷാ വാരാഘോഷത്തിന് തുടക്കം

മലയാള വിഭാഗം പിജി വിദ്യാർഥികൾ തയ്യാറാക്കിയ ‘നെരിപ്പ്’ കൈയെഴുത്തു മാസിക ഡോ. അംബികാസുതൻ മാങ്ങാട് പ്രകാശിപ്പിക്കുന്നു

മലയാള വിഭാഗം പിജി വിദ്യാർഥികൾ തയ്യാറാക്കിയ ‘നെരിപ്പ്’ കൈയെഴുത്തു മാസിക ഡോ. അംബികാസുതൻ മാങ്ങാട് പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Nov 03, 2026, 02:00 AM | 1 min read

നീലേശ്വരം

‘ഭരണഭാഷ - മാതൃഭാഷ’ എന്ന സന്ദേശവുമായി കണ്ണൂർ സർവകലാശാലയുടെ ഭരണഭാഷാവാരാഘോഷത്തിന് നീലേശ്വരം ഡോ. പി കെ രാജൻ മെമ്മോറിയൽ കാമ്പസിൽ തുടക്കം. ഡോ. അംബികാസുതൻ മാങ്ങാട് ഉദ്‌ഘാടനംചെയ്‌തു. വിദ്യാർഥിക്ഷേമ വിഭാഗം ഡയറക്ടർ ഡോ. വി ജിഷ്ഫി അധ്യക്ഷനായി. മലയാള വിഭാഗം പിജി വിദ്യാർഥികൾ തയ്യാറാക്കിയ ‘നെരിപ്പ്’ കൈയെഴുത്തു മാസിക പ്രകാശിപ്പിച്ചു. വർണകടലാസ്സുകൾക്ക് പകരം, ഗാസയിൽ പൊലിഞ്ഞുതീർന്ന മനുഷ്യർക്കുള്ള ആദരാഞ്ജലിയായി മുറിവുകൾവച്ചു കെട്ടാൻ ഉപയോഗിക്കുന്ന ‘ഗോസ്’ കൊണ്ടാണ് മാസിക പൊതിഞ്ഞിരുന്നത്. ‘ഗോസ്’ അഴിച്ചുമാറ്റി ഡോ. അംബികാസുതൻ മാങ്ങാട് മാസിക പ്രകാശിപ്പിച്ചു. മലയാളവിഭാഗം അധ്യക്ഷ ഡോ. പ്രിയാ വർഗീസ് സ്വാഗതവും കാമ്പസ് ഡയറക്ടർ ഡോ. ജസ്ന റഹീം നന്ദിയുംപറഞ്ഞു. ഡോ. വി റീജ, ഡോ. കെ പ്രീതി, കാമ്പസ് യൂണിയൻ ചെയർപേഴ്സൺ ഋത്വിക് രാജീവ് എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട്‌ നെഹ്റു കോളേജ് എൻഎസ്എസ് വളണ്ടിയർമാരും നീലേശ്വരം കാമ്പസ് വിദ്യാർഥികളും സാംസ്‌കാരിക പരിപാടികൾ അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home