പയ്യാമ്പലത്ത് പ്രതിഷേധത്തീ

‘ഉയരട്ടെ ജന്തര്‍മന്തര്‍’ സമരത്തെരുവിലെ പാട്ടും പറച്ചിലും പരിപാടി രണ്ടാംദിനം പയ്യാമ്പലത്ത് ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ജെയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂർ
ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പുചെയ്യാനുള്ള ബിജെപി – ആർഎസ്എസ് നീക്കത്തിനെതിരെ പ്രതിഷേധത്തിന്റെ തീജ്വാല ഉയർത്തി പയ്യാമ്പലത്ത് രണ്ടാംദിനവും ജന്തർ മന്തർ ഉയർന്നു. ഉയരട്ടെ ജന്തര്‍ മന്തര്‍ സമരത്തെരുവിലെ പാട്ടും പറച്ചിലും പരിപാടിയിലേക്ക് നിരവധി പേര്‍ ഐക്യദാര്‍ഢ്യവുമായി എത്തി. രണ്ടാം ദിവസം പ്രതിഷേധം ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ജെയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ അനുശ്രീ അധ്യക്ഷയായി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജോയല്‍ തോമസ്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സിറാജ് എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സല്‍ സ്വാഗതം പറഞ്ഞു. സ്റ്റേജ് വര്‍ക്കേഴ്സ് യൂണിയന്‍ കലാകാരന്മാരുടെ നാടന്‍പാട്ടും മാജിക്ക് ഷോയും റാപ്പാഷോയും അരങ്ങേറി .






0 comments