Deshabhimani

ജോസ് പെല്ലിശേരി സ്മാരക അഖില കേരള പ്രഫഷണൽ നാടകമേള

ജോസ് പെല്ലിശേരി സ്മാരക അഖില കേരള പ്രഫഷണൽ നാടകമേള ചാലക്കുടി നഗരസഭാ ചെയർപേഴ്‌സൺ 
ആലീസ് ഷിബു ഉദ്ഘാടനം ചെയ്യുന്നു

ജോസ് പെല്ലിശേരി സ്മാരക അഖില കേരള പ്രഫഷണൽ നാടകമേള ചാലക്കുടി നഗരസഭാ ചെയർപേഴ്‌സൺ 
ആലീസ് ഷിബു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 03, 2026, 12:59 AM | 1 min read

ചാലക്കുടി

റസിഡന്റ്‌സ്‌ അസോസിയേഷൻ കോ –ഓർഡിനേഷൻ ട്രസ്‌റ്റും (ക്രാക്‌റ്റ്) നഗരസഭയും സംയുക്തമായി ഒരുക്കുന്ന അഞ്ചാമത് ജോസ് പെല്ലിശേരി സ്മാരക അഖില കേരള പ്രഫഷണൽ നാടകമേള ഫാസ് ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു ഉദ്ഘാടനം ചെയ്തു‌. സംവിധായകൻ ലിജോ ജോസ് പെല്ലിശേരി, സംഗീതനാടക അക്കാദമി വൈസ് ചെയർമാൻ ഹേമന്ത്കുമാർ എന്നിവർ മുഖ്യാതിഥികളായി. ക്രാക്‌ട്‌ പ്രസിഡന്റ്‌ പോൾ പാറയിൽ അധ്യക്ഷനായി. സംവിധായകൻ സുന്ദർദാസ്, ജില്ലാ പഞ്ചായത്ത് അംഗം ഷോൺ പെല്ലിശേരി, നഗരസഭാ വൈസ് ചെയർമാൻ കെ വി പോൾ, ലിജി ജോജി, ഉഷ പരമേശ്വരൻ, ഷിബു വാലപ്പൻ, ബിജു എസ് ചിറയത്ത്, കെ എ ഉണ്ണിക്കൃഷ്‌ണൻ, പി ഡി ദിനേശ്, യു കെ വാസു, ലൂയിസ് മേലേപ്പുറം, ബീന ഡേവിസ്, സിമി അനൂപ് എന്നിവർ സംസാരിച്ചു. കായംകുളം പീപ്പിൾസ് തിയറ്റേഴ്‌സിന്റെ 'ചാപ്ലിൻ കുഞ്ഞൂട്ടൻ' ആദ്യദിനം അരങ്ങേറി. എല്ലാദിവസവും വൈകിട്ട് 6.30 ന് സാംസ്കാരിക സമ്മേളനവും തുടർന്ന് നാടകവും നടക്കും. ഞായറാഴ്‌ച സമാപന സമ്മേളനം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്യും. ചൊവാഴ്ച ആലപ്പുഴ സാരഥിയുടെ ‘ഞാൻ അപ്രസക്‌തൻ' അരങ്ങേറും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home