Deshabhimani

ലഹരിക്കെതിരെ സംഗീതയാത്ര

ലഹരിക്കെതിരെ സംഘടിപ്പിച്ച സംഗീതയാത്ര ചാലക്കുടിയിൽ നഗരസഭാ ചെയർപേഴ്സൺ ആലീസ് ഷിബു ഉദ്ഘാടനം ചെയ്യുന്നു

ലഹരിക്കെതിരെ സംഘടിപ്പിച്ച സംഗീതയാത്ര ചാലക്കുടിയിൽ നഗരസഭാ ചെയർപേഴ്സൺ ആലീസ് ഷിബു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 03, 2026, 12:56 AM | 1 min read

ചാലക്കുടി ​

ചാലക്കുടി വൈസ്‌മെൻ ഇന്റർനാഷണൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ എക്സൈസ്, പൊലീസ് എന്നിവരുടെ സഹകരണത്തോടെ ലഹരിവിരുദ്ധ സംഗീതയാത്ര സംഘടിപ്പിച്ചു. രാവിലെ ചാലക്കുടി സൗത്ത് ജങ്‌ഷനിൽ ആരംഭിച്ച യാത്ര വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് വൈകിട്ട് 6.30ന് പീച്ചിയിൽ സമാപിച്ചു. യാത്രയുടെ ഉദ്ഘാടനം ആലീസ് ഷിബു നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ജോഷി പുത്തിരിക്കൽ അധ്യക്ഷനായി. എക്സൈസ് ഇൻസ്പെക്ടർ കെ കെ രാജു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഡിവൈഎസ്‌പി കുര്യാക്കോസ് ഫ്ലാഗ് ഓഫ് ചെയ്തു. ക്ലബ് സെക്രട്ടറി ജോൺ ആളൂക്കാരൻ, ജില്‍ ആന്റണി, ഷിബു വാലപ്പൻ, വി ജെ ജോജി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home