Deshabhimani

ദേശീയ സീനിയർ വനിതാ ട്വന്റി20

print edition കേരളത്തിന്‌ ഒരു റൺ ജയം

kerala w cricket team

മത്സരശേഷം കേരള ടീമിന്റെ വിജയ സെൽഫി

വെബ് ഡെസ്ക്

Published on Nov 03, 2026, 12:00 AM | 1 min read

ലഖ്‌ന‍ൗ: ദേശീയ സീനിയർ വനിതാ ട്വന്റി20 ക്രിക്കറ്റ്‌ ചാന്പ്യൻഷിപ്പിൽ കേരളത്തിന്‌ ത്രസിപ്പിക്കുന്ന ജയം. ഒരു റണ്ണിന്‌ ത്രിപുരയെ കീഴടക്കി. കേരളം ഉയർത്തിയ 109 റൺ ലക്ഷ്യവുമായി ഇറങ്ങിയ ത്രിപുര ഒന്പതിന്‌ 107ൽ അവസാനിപ്പിച്ചു. അവസാന എട്ട്‌ പന്തിൽ നാല്‌ വിക്കറ്റെടുത്താണ്‌ കേരളം ജയം പിടിച്ചത്‌.


പതിനെട്ട്‌ ഓവറിൽ അഞ്ചിന്‌ 94 റണ്ണെന്ന നിലയിലായിരുന്നു ത്രിപുര. അഞ്ച്‌ വിക്കറ്റ്‌ കൈയിലിരിക്കെ 12 പന്തിൽ 15 റൺ മാത്രം ലക്ഷ്യം. ക്യാപ്‌റ്റൻ ആശ ശോഭന 19–ാം ഓവറിൽ നാല്‌ റൺ മാത്രം വിട്ടുകൊടുത്ത്‌ ഒരു വിക്കറ്റ്‌ നേടി. ഇതോടെ അവസാന ഓവറിൽ 11 റണ്ണായി ത്രിപുരയുടെ ലക്ഷ്യം. സജന സജീവൻ എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ അന്നപൂർണ ദേവി ഫോർ പറത്തി.


അടുത്ത പന്തിൽ രണ്ടാം റണ്ണിനിടെ ത്രിപുര ബാറ്റർ പ്രിയങ്കർ അചർജീ പുറത്തായി. മൂന്നാം പന്തിൽ രണ്ട്‌ റൺ. നാലാം പന്തിൽ അന്നപൂർണ ദാസിനെ (22) സജന സ്വന്തം ബ‍ൗളിങ്ങിൽ പിടിച്ച്‌ പുറത്താക്കി. ഇതോടെ അവസാന രണ്ട്‌ പന്തിൽ നാല്‌ റണ്ണായി ലക്ഷ്യം. അഞ്ചാം പന്തിൽ രണ്ട്‌ റൺ ക‍ൂടി. അവസാന പന്തിൽ രണ്ട്‌ റൺ വേണ്ടിയിരിക്കെ ത്രിപുരയുടെ സെബിക ദാസ്‌ റണ്ണ‍ൗട്ടായി. കേരളം അവിശ്വസനീയ ജയം സ്വന്തമാക്കി. നാലോവറിൽ 24 റൺ മാത്രം വഴങ്ങി മൂന്ന്‌ വിക്കറ്റെടുത്ത സജന കളിയിലെ താരവുമായി. നാളെ ഗുജറാത്തുമായാണ്‌ കളി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home