Deshabhimani

കെ ആർ ധർമാനന്ദന് സ്‌മരണാഞ്ജലി

സിപിഐ എം മാരാരിക്കുളം ഏരിയ സെക്രട്ടറിയായിരുന്ന  കെ ആർ ധർമാനന്ദൻ ചരമവാർഷികം  
ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യുന്നു

സിപിഐ എം മാരാരിക്കുളം ഏരിയ സെക്രട്ടറിയായിരുന്ന കെ ആർ ധർമാനന്ദൻ ചരമവാർഷികം 
ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 03, 2026, 01:02 AM | 1 min read

മാരാരിക്കുളം
സിപിഐ എം മാരാരിക്കുളം ഏരിയ സെക്രട്ടറിയും സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റുമായിരുന്ന കെ ആർ ധർമാനന്ദന്റെ 25–-ാം ചരമവാർഷികം ആചരിച്ചു. സിപിഐ എം കലവൂർ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ കെ ആറിന്റെ വീടിനു സമീപം കണ്ടമുക്കിൽ പുഷ്പാർച്ചനയും തുടർന്ന് വീട്ടുവളപ്പിൽ അനുസ്മരണ സമ്മേളനവും നടത്തി. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ആർ ഭഗീരഥൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി രഘുനാഥ്, പി പി സംഗീത, പി ഡി ശ്രീദേവി, വി ഡി അംബുജാക്ഷൻ, പി തങ്കമണി, ഇന്ദിര തിലകൻ, രാജേഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home