Deshabhimani

ആവേശം ചോരാതെ ‘ജന്തർ മന്തർ'

 കോഴിക്കോട്‌ കടപ്പുറത്ത്‌  ‘ജന്തർ മന്തർ' പ്രതിഷേധം സിപിഐ എം സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ്‌ റിയാസ്‌ 
ഉദ്‌ഘാടനംചെയ്യുന്നു

കോഴിക്കോട്‌ കടപ്പുറത്ത്‌ ‘ജന്തർ മന്തർ' പ്രതിഷേധം സിപിഐ എം സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ്‌ റിയാസ്‌ 
ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 03, 2026, 01:00 AM | 1 min read

കോഴിക്കോട്

ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക്‌ പിന്തുണയുമായി ജന്തർ മന്തർ സമര സമിതിയുടെ പ്രതിഷേധം ഒരാഴ്ച പിന്നിടുന്നു. വോട്ട് വെട്ടലിനെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും ഡൽഹിയിൽ നടത്തുന്ന പോരാട്ടത്തിന് ഐക്യദാർഢ്യമായാണ്‌ കോഴിക്കോട്‌ കടപ്പുറത്ത്‌ ‘ജന്തർ മന്തർ' പ്രതിഷേധം സംഘടിപ്പിച്ചത്‌. ഓരോ ദിവസം കഴിയുംതോറും പോരാട്ടത്തിന്റെ ആവേശം ചോരാതെ നൂറുകണക്കിന്‌ പേരാണ്‌ പ്രതിഷേധ വേദിയിലേക്ക്‌ ഒഴുകിയെത്തുന്നത്‌. കലാ സാംസ്‌കാരിക പ്രവർത്തനങ്ങളിലൂടെ അവർ പ്രതിഷേധത്തിന്‌ പിന്തുണയേകി. എൻആർഇജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലുള്ള തൊഴിലാളികളാണ്‌ തിങ്കളാഴ്ച സമരവേദിയിലെത്തിയത്‌. ഒളവപ്പാറ പി ചന്ദ്രൻ അവതരിപ്പിച്ച ഏകാംഗ നാടകവും കോഴിക്കോടൻ ഫോക്‌ ബാൻഡ്‌ അവതരിപ്പിച്ച സംഗീത പരിപാടിയും ശ്രദ്ധേയമായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ പി ചന്ദ്രി അധ്യക്ഷയായി. പി നിഖിൽ, കെ ചന്ദ്രൻ, കെ ടി കുഞ്ഞിക്കണ്ണൻ, മുക്കം മുഹമ്മദ്‌ എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി പി ശ്രീധരൻ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home