Deshabhimani

മഹാരാജാസ് കോളേജിലെ വിദ്യാർഥി പ്രതിഷേധം: വ്യാജപ്രചരണങ്ങൾക്കെതിരെ എം വി ഗോവിന്ദൻ പൊലീസിൽ പരാതി നൽകി

m v govindan

എം വി ഗോവിന്ദന്‍

വെബ് ഡെസ്ക്

Published on Nov 02, 2026, 08:48 PM | 1 min read

തിരുവനന്തപുരം: തന്റെ പേരിൽ വ്യാജപോസ്റ്റുകൾ സൃഷ്ടിച്ച്‌ പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പൊലീസില്‍ പരാതി നല്‍കി. മഹാരാജാസ്‌ കോളേജിൽ നടന്ന പ്രതിഷേധത്തിന്‌ നേതൃത്വം നൽകിയ നഫീസത്തുൽ മിസ്രിയ എസ്‌ഡിപിഐ പശ്ചാത്തലത്തിൽ ഉള്ളയാളാണെന്നും മുൻ ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവർത്തകയാണെന്നും തീവ്രനിലപാടുള്ള ആളാണെന്നും എം വി ഗോവിന്ദൻ പറഞ്ഞുവെന്ന പേരിലാണ് വ്യാജപ്രചരണം നടത്തി വന്നത്.


ശ്രീജ അജി, അഫ്‌സൽ ചെമ്മാട്‌, വാഹിദ്‌ താഴകത്ത്‌, മജീദ്‌ തെയ്യാല, എം കെ മുരളീധരൻ മുരളീധരൻ, മുരളീധരൻ കൊടനാട്‌, ഹാരിസ്‌ ബാബു പി എം എന്നീ ഫേസ്‌ബുക്ക്‌ ഐഡികൾക്ക്‌ എതിരെയാണ്‌ പരാതി. വ്യാജ പോസ്റ്റർ നിർമ്മിച്ച്‌ പ്രചരിപ്പിച്ച്‌ സമൂഹത്തിൽ സ്‌പർദ്ധയും കലാപ ആഹ്വാനവും വെറുപ്പും സൃഷ്ടിക്കാൻ ശ്രമിച്ച ഇവർക്കെതിരെ ഭാരതീയ ന്യായസംഹിത 196 വകുപ്പ്‌ പ്രകാരവും കെപി ആക്ട്‌ 120 (0) പ്രകാരവും കേസെടുത്ത്‌ നടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. പരാതിക്കൊപ്പം പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകളും ലിങ്കുകളും പൊലീസിന്‌ കൈമാറി.


എസ്‌എഫ്‌ഐയെയും സിപിഐ എമ്മിനെയും ദുർബലപ്പെടുത്താൻ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ്‌ വ്യാജപ്രചരണങ്ങളെ എതിരാളികൾ ആശ്രയിക്കുന്നതെന്ന്‌ എം വി ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസും, ലീഗും, ബിജെപിയും മത്സരിച്ചാണ്‌ ഇത്തരം വ്യാജപ്രചാരണങ്ങൾക്ക്‌ നേതൃത്വം നൽകുന്നത്‌. ഇത്തരത്തിലുള്ള വ്യാജപ്രചരണങ്ങളുടെ മുന്നിൽ ഇടതുപക്ഷം മുട്ടുമടക്കില്ല. പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളെയും രാഷ്ട്രീയമായും നിയമപരമായും ശക്തിയായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home