Deshabhimani

ഇസ്രയേലിൽ ജോലി വാഗ്ദാനം; എട്ടര ലക്ഷം തട്ടിയവർ അറസ്റ്റിൽ

jailed ai
വെബ് ഡെസ്ക്

Published on Nov 02, 2026, 09:26 PM | 1 min read

കാട്ടാക്കട: ഇസ്രയേലിലെ സൂപ്പർമാർക്കറ്റിൽ ജോലി വാഗ്ദാനംചെയ്ത് യുവാവിൽനിന്ന് 8.5 ലക്ഷം രൂപ തട്ടിയവരെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ആറാട്ടുപുഴ പട്ടാഴി റീജ ഭവനിൽ റീജ ജോർജ്(43),ഭർത്താവ് തോമസ് പി ചെറിയാൻ (50) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു. കാട്ടാക്കട എട്ടിരുത്തി ഉത്രാടത്തിൽ മഹേഷാണ് പരാതി നൽകിയത്. ഇസ്രായേലിലെ സൂപ്പർമാർക്കറ്റിൽ മാസം 1.75 ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്താണ് പണം കൈപ്പറ്റിയതെന്നാണ് പരാതി. ​


വിസ നടപടികൾ ഉൾപ്പെടെയുള്ള ചെലവുകൾക്കായി 8.5 ലക്ഷം രൂപ വേണ്ടിവരുമെന്നും വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്‌. 2025 ജൂൺ 13ന് ഗൂഗിൾ പേ വഴി 30,000 രൂപയും ഒക്ടോബർ 23ന് പ്രതിയുടെ ഫെഡറൽ ബാങ്ക് ഏനാത്ത് ശാഖയിലെ അക്കൗണ്ടിലേക്ക് 8,20,000 രൂപയും അയച്ചുനൽകി.


ജോലി ലഭിക്കാതായതോടെ പണം തിരികെ ആവശ്യപ്പെട്ടു. ഈ ഘട്ടത്തിൽ വ്യാജ വിസയുടെ ചിത്രം വാട്സാപ്പിലൂടെ അയച്ച് കബളിപ്പിച്ചതായും ജോലി വാങ്ങിനൽകുകയോ പണം തിരികെ നൽകുകയോ ചെയ്തില്ലെന്നുമാണ് പരാതി. ഐഎസ്എഒ അമൃത് നായകത്തിന്റെ നേതൃത്വത്തിൽ ജിഎഎസ്ഐ ഗിരിജ, ജിഎസ് സിപിഒ പ്രദീപ്, ജിഎസ് സിപിഒ രതീഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home