Deshabhimani

നടൻ ഇമ്രാൻ ഖാനെതിരായ നടപടിയിൽ സ്‌റ്റേ നീട്ടി

imran khan
വെബ് ഡെസ്ക്

Published on Nov 02, 2026, 09:28 PM | 1 min read

മുംബൈ : ​എസ്‌ഐആർ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ നടൻ ഇമ്രാൻ ഖാനോട്‌ ഇന്ത്യ വിടാനാവശ്യപ്പെട്ട നോട്ടീസിൻമേലുള്ള സ്റ്റേ നീട്ടി ബോംബെ ഹൈക്കോടതി. ഭാവിയിൽ പ്രതിഷേധങ്ങളിൽ പങ്കെടുക്കില്ലെന്ന സത്യവാങ്മൂലവും മാപ്പപേക്ഷയും സമർപ്പിക്കാനും ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, ജസ്റ്റിസ് അദ്വൈത് സേത്‌ന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്‌ നിർദേശിച്ചു. നോട്ടീസിന് ഇമ്രാൻ ഖാൻ നൽകുന്ന മറുപടിയിൽ ഫോറിനേഴ്‌സ്‌ റീജ്യണൽ രജിസ്ട്രേഷൻ ഓഫീസ്‌ അന്തിമ തീരുമാനം എടുക്കുംവരെ സ്‌റ്റേ നീട്ടി.


പ്രതിഷേധങ്ങളിൽ പങ്കെടുക്കില്ലെന്ന് സത്യവാങ്മൂലം സമർപ്പിക്കാമെന്ന് ഇമ്രാൻ ഖാന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. മുംബൈയിലെ ആഗസ്ത്‌ ക്രാന്തി മൈതാനിയിൽ ഒക്‌ടോബർ ൧൦ന്‌ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെപേരിലാണ് ഇമ്രാനോട് രാജ്യംവിടാന്‍ നിര്‍ദേശിച്ചത്. പൊലീസ്‌ നടപടിക്കെതിരെ ഓവർസീസ്‌ സിറ്റിസൺ ഓഫ്‌ ഇന്ത്യ കാർഡുള്ള അമേരിക്കൻ പ‍ൗരനായ ഇമ്രാൻ ഖാൻ നൽകിയ ഹർജിയിൽ ഡിസംബർ ഏഴിന്‌- വീണ്ടും വാദം കേൾക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home