Deshabhimani

മാപ്പെഴുതിയാൽ സസ്പെൻഷൻ പിൻവലിക്കുമെന്ന് സിൻഡിക്കേറ്റ്; ആർഎസ്എസ് ശീലത്തിന് കിട്ടില്ലെന്ന് എസ്എഫ്ഐ

Kalady Sanskrit University
വെബ് ഡെസ്ക്

Published on Nov 02, 2026, 08:21 PM | 1 min read

കാലടി: സംസ്‌കൃത സർവകലാശാലയിൽ വിദ്യാർഥികളെ സസ്പെൻഡ് ചെയ്‌തതിന്‌ പിന്നിലെ കള്ളക്കളികൾ പുറത്തുവന്നതിനു പിന്നാലെ മുട്ടുമടക്കി സിൻഡിക്കേറ്റ്. 16 വിദ്യാർഥികളിൽ 12 പേർക്കെതിരായ നടപടി പിൻവലിക്കാൻ സിൻഡിക്കേറ്റ് യോ​ഗത്തിൽ തീരുമാനമായി. നാലുപേരുടെ സസ്പെൻഷൻ തുടരും. അതേസമയം, നാലു വിദ്യാർഥികൾക്കെതിരായ സസ്പെൻഷൻ രണ്ടുമാസം കൂടി തുടരും. സസ്‌പെൻഷൻ കാലത്ത്‌ കാമ്പസിൽ പ്രവേശിച്ചു എന്ന ബാലിശമായ കുറ്റം ആരോപിച്ചാണ്‌ നാലുപേരുടെ സസ്പെൻഷൻ രണ്ടുമാസത്തേക്കു കൂടി നീട്ടിയത്‌. ശ്യംജിത്ത്, ശ്രദ്ധ, കെ വി അഭിജിത്ത്, അർച്ചന എന്നിവരുടെ സസ്‌പെൻഷനാണ്‌ നീട്ടിയത്‌.


രണ്ടുമാസത്തിലേറെ സസ്‌പെൻഷൻ നീട്ടിക്കൊണ്ടുപോയിട്ടും വിദ്യാർഥികൾക്കെതിരെ ഉന്നയിച്ച ആക്ഷേപം തെളിയിക്കാനാകാത്തതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനമായത്. എന്നാൽ വിദ്യാർഥികൾ മാപ്പെഴുതി നൽകണമെന്നാണ് സിൻഡിക്കേറ്റ് ഉപാധി. തിരിച്ചടികളിലെ ജാള്യത മറയ്ക്കാനാണ് ഇത്തരത്തിലൊരു തീരുമാനം. സിൻഡിക്കറ്റിലെ ആർഎസ്‌എസ്‌ നോമിനികളുടെ ആവശ്യം വിസി പിന്തുണയ്‌ക്കുകയായിരുന്നു.


വിദ്യാർഥികൾ മാപ്പെഴുതി നൽകില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. ആർഎസ്എസിന്റെ ബുദ്ധിയിൽ നിന്നാണ് മാപ്പെഴുതി കൊടുക്കൽ പോലുള്ള ഉപാധികൾ ഉണ്ടാകുന്നത്, ആർഎസ്എസിനാണ് മാപ്പെഴുതിക്കൊടുത്ത് ശീലമുള്ളത്. ഞങ്ങൾ എന്തായാലും മാപ്പെഴുതി നൽകില്ലെന്നും പി എസ് സഞ്ജീവ് വ്യക്തമാക്കി.


വിദ്യാർഥികൾക്കെതിരെ വൈസ്‌ ചാൻസലറും ഉന്നത വിദ്യാഭ്യാസമന്ത്രിയും ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാനായില്ലെന്ന അന്വേഷണസമിതിയിലെ ഒരംഗത്തിന്റെ റിപ്പോർട്ട്‌ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സസ്‌പെൻഷനിലുള്ള വിദ്യാർഥികൾക്ക്‌ പരീക്ഷയെഴുതാൻ ഹൈക്കോടതി അനുമതി നൽകിയതിലൂടെ ഏറ്റ തിരിച്ചടിയും വിസിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്‌ച ഓൺലൈനിൽ ചേർന്ന സിൻഡിക്കറ്റ്‌ യോഗത്തെ ഉ‍ൗരാക്കുടുക്കിലാക്കിയിരുന്നു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home