Deshabhimani

തിരുവനന്തപുരത്ത് വാതിൽ കുത്തിത്തുറന്ന് മോഷണം

robbery
വെബ് ഡെസ്ക്

Published on Nov 02, 2026, 09:23 PM | 1 min read

വിളപ്പിൽ: വെള്ളനാട് ശങ്കരമുഖം സ്കൂ‌ളിനു സമീപം ആളില്ലാത്ത വീടിന്റെ പുറകുവശത്തെ വാതിൽ കുത്തിത്തുറന്നു മോഷണം. ശങ്കരമുഖം നിരപ്പിൽ വീട്ടിൽ ഓട്ടോ ഡ്രൈവർ ശ്രീകുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്.അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ നാണയവും 4000 രൂപയുമാണ് മോഷണം പോയത്.


ശനിയാഴ്ച രാത്രി ഒമ്പതോടെ ഓട്ടം കഴിഞ്ഞു തിരിച്ചെത്തിയ ശ്രീകുമാറാണു വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. ശ്രീകുമാറിന്റെ ഭാര്യ അനിത മെഡിക്കൽ കോളജ് ഹോസ്റ്റലിലെ ജീവനക്കാരിയാണ്. അരുവിക്കര പൊലീസ് കേസെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home