ad
Deshabhimani

പി എം ശ്രീ പദ്ധതി; സർക്കാർ സമ്മർദ്ദത്തിൽ

vd satheesan.JPG
വെബ് ഡെസ്ക്

Published on Sep 04, 2026, 03:25 PM | 1 min read

തിരുവനന്തപുരം: പി എം ശ്രീ പദ്ധതി നടപ്പാക്കുന്ന വിഷയത്തിൽ സർക്കാർ സമ്മർദ്ദത്തിൽ. ഇന്നലെ ചേർന്ന കോൺ​ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോ​ഗത്തിലെ വിമർശനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ സർക്കാരിനാകില്ലെന്ന നിലയിലാണ്. കഴിഞ്ഞ ദിവസത്തെ യോ​ഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി പിഎംശ്രീ വേണ്ടവിധത്തിൽ ചർച്ചചെയ്തിട്ടില്ലെന്ന എതിർപ്പറിയിക്കുകയുണ്ടായി. എന്നാൽ ഇത് മുഖവിലക്കെടുക്കാതെ മുഖ്യമന്ത്രി പദ്ധതി മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു


കേന്ദ്ര ഫണ്ട് കിട്ടില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു പിഎംശ്രീ എന്തായാലും നടപ്പാക്കുമെന്ന് സതീശന്‍ യോ​ഗത്തിൽ പറഞ്ഞത്. എന്നാൽ നിലവിൽ കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിലുയർന്ന എതിർപ്പ് അവഗണിക്കാനാവില്ലെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം ഉണ്ടായിരിക്കുന്നത്. അതിനാല്‍ തന്നെ

പാർട്ടിയും മുന്നണിയുമായി വീണ്ടും കൂടിയാലോചനക്ക് മുഖ്യമന്ത്രി തയാറായേക്കും.

‌ഇടത് സർക്കാർ അധികാരത്തിലിരുന്ന സമയത്ത് പിഎംശ്രീക്കോെതിരെ ശക്തമായ സമരം തുടർ‌ന്നവരാണ് അധികാരത്തിൽ‌ വന്നപ്പോൾ ബിജെപി കോൺ​ഗ്രസ് ഡീൽ എന്ന നിലയിൽ പിഎംശ്രീ വന്നെ മതിയാകു എന്ന് കോൺ​ഗ്രസ് പറഞ്ഞത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home