യുഎസ് - ഇസ്രയേൽ ആക്രമണം: ഇറാനിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

കുവൈത്ത്: ആയത്തുള്ള അലി ഖമനേയിയുടെ കൊലപാതകത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ യുദ്ധഭീതി വിതച്ച് യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം മൂന്നാം ദിവസവും തുടരുകയാണ്. ഇറാനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും നടത്തുന്ന സംയുക്ത വ്യോമ-മിസൈൽ ആക്രമണങ്ങളിൽ ഇതിനോടകം ആയിരത്തിലധികം കേന്ദ്രങ്ങൾ തകർക്കപ്പെട്ടു. ഇതിന് തിരിച്ചടിയായി ഇസ്രായേൽ നഗരങ്ങളെയും ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ വീണ്ടും ഡ്രോൺ-മിസൈൽ വർഷം ആരംഭിച്ചതോടെ മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.
ഒമാൻ തീരത്ത് എണ്ണ ടാങ്കറിന് നേരെ ഉണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ ക്രൂ അംഗങ്ങൾ കൊല്ലപ്പെട്ടു. മസ്‌കത്ത് ഗവർണറേറ്റ് തീരത്തുനിന്ന് ഏകദേശം 52 നോട്ടിക്കൽ മൈൽ അകലെ സഞ്ചരിക്കുകയായിരുന്ന 'എംകെഡി വിയോം' (MKD VIOM) എന്ന ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ റിപ്പോർട്ട് ചെയ്തു.
Related News
അമേരിക്കൻ സേനയുടെ യുദ്ധ വിമാനം തകർത്തതായി ഇറാൻ അറിയിച്ചു. അമേരിക്കയുടെ എഫ്-15 പോർ വിമാനം കുവൈത്ത് വ്യോമാതിർത്തിയിലാണ് തകർന്നുവീണത്. വിമാനം താഴേക്ക് പതിക്കുന്നതിന് മുമ്പ് പൈലറ്റ് പുറത്തേക്ക് ചാടിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൈലറ്റിന് നിസാര പരിക്കുകളേറ്റതായാണ് വിവരം.
അമേരിക്കൻ സേനയുടെ യുദ്ധ വിമാനം തകർത്തതായി ഇറാൻ.
വിമാന തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിമാനത്തിന് തീപിടിച്ച് താഴേക്ക് പതിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ഒരേ സമയം ഇസ്രയേലിലേക്കും ഗൾഫ് മേഖലയിലെ അമേരിക്കൻ വ്യോമ താവളങ്ങളിലേക്കും ഇറാൻ മിസൈലുകൾ തൊടുത്ത് ഇറാൻ ആക്രമണം തുടരുകയാണ്.
തിങ്കളാഴ്ച മിന അൽ അഹ്മദി റിഫൈനറിയിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ വീണതായി കുവൈത്തിലെ ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനി (കെഐപിഐസി) സ്ഥിരീകരിച്ചു. രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റതായും കെഐപിഐസി അറിയിച്ചു.
മേഖലയിൽ വിന്യസിച്ചിട്ടുള്ള എംഐഎം-104 പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനം വിമാനത്തെ അബദ്ധത്തിൽ വെടിവെച്ചിട്ടതാകാം എന്ന് സംശയിക്കുന്നു. സാധാരണഗതിയിൽ ബാലിസ്റ്റിക് മിസൈലുകളെയും ശത്രു വിമാനങ്ങളെയും തകർക്കാൻ ഉപയോഗിക്കുന്ന അത്യാധുനിക സംവിധാനമാണ് പാട്രിയറ്റ്.

ഇറാന്റെ പ്രധാന ആണവ കേന്ദ്രമായ നതാൻസിന് നേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി സൈനിക ആക്രമണം നടന്നതായി റിപ്പോർട്ടുൾ പുറത്തുവന്നു. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് വിയന്നയിൽ ചേർന്ന അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ യോഗത്തിൽ ഇറാൻ പ്രതിനിധി റെസ നജാഫി വെളിപ്പെടുത്തി.
യുഎസ് - ഇസ്രയേൽ ആക്രമണം: ഇറാനിൽ അഞ്ച് പേർ കൊല്ലപ്പെട്ടു
തെഹ്‌റാൻ: പശ്ചിമ ഇറാനിലെ കെർമാൻഷാ പ്രവിശ്യയിലുണ്ടായ ഇസ്രയേൽ ബോംബാക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. കെർമാൻഷാ പ്രവിശ്യയിലെ സാറാബെലെ ഗ്രാമത്തിന് നേരെയാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഭാര്യയും കൊല്ലപ്പെട്ടു. ഖമനേയി കൊല്ലപ്പെട്ട അതേ ആക്രണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം
ബഹ്‌റൈനിലെ അമേരിക്കൻ നാവിക താവളത്തിന് നേരെ ഇറാന്റെ മിസൈലാക്രമണം
Read more at: https://www.deshabhimani.com/News/world/iran-missile-attack-us-5th-fleet-base-bahrain-satellite-images-92596
യുഎസ് ആക്രമണം ഇറാന്റെ പ്രതിരോധ സൗകര്യങ്ങൾക്ക് നേരെയാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ഇറാനെതിരെയുള്ള ആക്രമണം; ലക്ഷ്യം മിസൈൽ കേന്ദ്രങ്ങളും സുരക്ഷാ സംവിധാനങ്ങളും- യുഎസ് പ്രതിരോധ സെക്രട്ടറി...
Read more at: https://www.deshabhimani.com/News/world/attack-on-iran-targets-missile-sites-and-security-systems-us-defense-secretary-36264
അബുദാബിയിൽ നിന്ന് എട്ട് യാത്രാ വിമാനങ്ങൾ പുറപ്പെട്ടു
മുംബൈയിലേക്കും ഡൽഹിയിലേക്കും വിമാന സർവീസ്
യൂറോപ്പ്, റഷ്യ എന്നിവിടങ്ങളിലേക്കും വിമാനങ്ങൾ പുറപ്പെട്ടതായി ഫ്ലൈറ്റ് റഡാർ
ലെബനനിലെ 18 പട്ടണങ്ങൾ ഒഴഇപ്പിക്കാൻ ഇസ്രയേൽ സൈന്യം ഉത്തരവ് പുറപ്പെടുവിച്ചു
നെതന്യാഹുവിന്റെ ഓഫീസ് ലക്ഷ്യമിട്ട് ഇറാൻ; മിസൈലാക്രമണം നടത്തിയെന്ന് അവകാശവാദം
Read more at: https://www.deshabhimani.com/News/world/iran-guards-target-israel-pm-netanyahu-office-missile-attack-64017
യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം; അമേരിക്കൻ സൈനികരുടെ മരണസംഖ്യ നാലായി
Read more at: https://www.deshabhimani.com/News/world/us-israel-iran-conflict-death-toll-of-american-soldiers-rises-to-four-08097
നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കണമെന്ന് ഐഎഇഎ മേധാവി റാഫേൽ ഗ്രോസി
മജീദ് എബ്നെൽറേസയെ ആക്ടിംഗ് പ്രതിരോധ മന്ത്രിയായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ നിയമിച്ചു
ഹിസ്ബുള്ളയുടെ സൈനിക പ്രവർത്തനങ്ങൾക്ക് ലെബനീസ് പ്രധാനമന്ത്രി നിരോധനമേർപ്പെടുത്തി
ഇറാന്റെ എമർജൻസി സർവീസ് ആസ്ഥാനത്തിന് നേരെ ആക്രമണം; ജീവനക്കാർക്ക് പരിക്ക്
ഖത്തറിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെന്ന് പ്രതിരോധ മന്ത്രാലയം
ലെവിയാത്തൻ ഗ്യാസ് ഫീൽഡ് അടച്ചുപൂട്ടാൻ ഇസ്രായേൽ ആവശ്യപ്പെട്ടതായി ഷെവ്‌റോൺ
ഒമാൻ തീരത്ത് എണ്ണ ടാങ്കറിന് നേരെ ആക്രമണം; മൂന്ന് ഇന്ത്യൻ ക്രൂ അംഗങ്ങൾ കൊല്ലപ്പെട്ടു
Read more at: https://www.deshabhimani.com/News/world/oil-tanker-attacked-off-oman-coast-one-crew-member-killed-78532
ജോർദാൻ വ്യോമാതിർത്തി ഭാഗികമായി അടച്ചിടുന്നതായി പ്രഖ്യാപിച്ചു. ഇന്ന് മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ ദിവസവും വൈകുന്നേരം 6 മണി (15:00 GMT) മുതൽ രാവിലെ 9 മണി (06:00 GMT) വരെ രാജ്യത്തിന്റെ വ്യോമാതിർത്തി എല്ലാ വിമാനങ്ങൾക്കും അടച്ചിടുമെന്ന് ജോർദാൻ സിവിൽ ഏവിയേഷൻ റെഗുലേറ്ററി കമീഷൻ അറിയിച്ചു.
ഡ്രോൺ തടഞ്ഞതിനെ തുടർന്ന് യുഎഇയിലെ റാസൽഖൈമയിൽ അവശിഷ്ടങ്ങൾ പതിക്കുന്നുവെന്ന റിപ്പോർട്ട്
അബുദാബിയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകൾ നാളെ വരെ നിർത്തിവച്ചതായി ഇത്തിഹാദ് എയർവേയ്‌സ് അറിയിച്ചു.
ഇറാനിൽ രണ്ട് മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതായി ഇസ്രയേൽ അവകാശപ്പെട്ടു
യുഎസ്-ഇസ്രയേൽ സൈനിക നടപടികളിൽ നതാൻസിലുള്ള ആണവ കേന്ദ്രം തകർന്നു. ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സമിതിയിലെ ഇറാന്റെ അംബാസഡർ റെസ നജാഫിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
നതാൻസ് ആണവനിലയത്തിന് നേരെ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണമെന്ന് ഇറാൻ
Read more at: https://www.deshabhimani.com/News/world/us-israel-attack-natanz-nuclear-site--56565
യുഎസ് ആക്രമണത്തിൽ അഞ്ച് ഇറാനിയൻ സൈനികർ കൊല്ലപ്പെട്ടു. മധ്യ പടിഞ്ഞാറൻ ഇറാനിലെ ഖോറമാബാദ് നഗരത്തിൽ യുഎസ് നടത്തിയ ആക്രമണത്തിലാണ് സൈനികർ കൊല്ലപ്പെട്ടത്.
സൗദി അറേബ്യയിലെ റാസ് തനുര എണ്ണ ശുദ്ധീകരണശാലയിൽ ആക്രമണം. വിമാനങ്ങൾ വെടിവെച്ചിട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ദമ്മാമിനടുത്തുള്ള റാസ് തനുരയിൽ ഒരു ദിവസം അര ദശലക്ഷം ബാരലിലധികം അസംസ്കൃത എണ്ണ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.
ഇറാനിലെ മരണസംഖ്യ 555 ആയതായി റെഡ് ക്രസന്റ്
ബഹ്‌റൈനിലും യുഎഇയിലും ആമസോൺ ക്ലൗഡ് സേവനങ്ങൾ തടസ്സപ്പെട്ടു
തെക്കൻ ഇറാനിലെ ഫാർസ് പ്രവിശ്യയിൽ യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിൽ 35 പേർ കൊല്ലപ്പെട്ടു.
ലെബനനിനെതിരായ ഇസ്രയേലി- അമേരിക്കൻ ആക്രമണങ്ങളെ ഇറാൻ അപലപിച്ചു. പ്രദേശത്തെ വ്യോമാക്രമണങ്ങൾ ക്രൂരമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായേൽ ബഗായ് പറഞ്ഞു.
സൈപ്രസിലെ യുകെ സൈനിക താവളത്തിൽ ഡ്രോൺ റൺവേയിൽ ഇടിച്ചതായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി
ഇസ്രായേലും അമേരിക്കയും ഇറാനിൽ നടത്തുന്ന ആക്രമണങ്ങളെത്തുടർന്ന് രാജ്യത്തെ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടിട്ട് 48 മണിക്കൂർ പിന്നിടുന്നു. പ്രധാന നഗരങ്ങളിലുൾപ്പെടെ ആശയവിനിമയ സംവിധാനങ്ങൾ താറുമാറായതായാണ് റിപ്പോർട്ടുകൾ.
കുവൈത്തിൽ 'നിരവധി' യുഎസ് യുദ്ധവിമാനങ്ങൾ തകർന്നുവീണതായി പ്രതിരോധ മന്ത്രാലയം
എല്ലാ ജീവനക്കാരും രക്ഷപ്പെട്ടു
'ഭീകരവാദ ഗ്രൂപ്പുകൾ' യുഎസ് പൗരന്മാർക്കെതിരെ ആക്രമണം നടത്താൻ പദ്ധതിയിടുന്നു വെന്ന് ബഹ്‌റൈനിലെ യുഎസ് എംബസി
ഇറാനിൽ ചൈനീസ് പൗരൻ കൊല്ലപ്പെട്ടതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം. പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനും വെടിനിർത്തലിനുമായി നയതന്ത്ര ചർച്ചകൾ നടത്തണമെന്ന് ചൈന ആവശ്യപ്പെട്ടു,
പശ്ചിമേഷ്യയിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാൻ യുകെ ഒരുങ്ങുന്നു. ഏകദേശം 300,000 യു കെ പൗരന്മാർ മേഖലയിലുള്ളതായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു.
ഇറാൻ ആക്രമണത്തിൽ ജറുസലേമിൽ ഒമ്പത് മരണം
അമേരിക്ക - ഇസ്രയേൽ - ഇറാൻ യുദ്ധം ആരംഭിച്ചതിനുശേഷം 777 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇസ്രയേൽ ആരോഗ്യ മന്ത്രാലയം. 86 പേർ നിലവിൽ ആശുപത്രിയിൽ അടിയന്തര ചികിത്സയിൽ, നാലുപേരുടെ നില ഗുരുതരം.
ഇറാഖിലെ കുർദു മേഖലയിൽ ആക്രമണം.
തെഹ്റാനിലെ സ്കൂളിലേക്ക് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മരണ സംഖ്യ 165 ആയി ഉയർന്നു.
യുഎഇയിലേക്ക് ഇന്ന് രാത്രി വരെയുള്ള എല്ലാ സർവീസുകളും റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. ഇൻഡിഗോ വിമാനങ്ങളും റദ്ദാക്കി
ഇന്ത്യയിൽ നിന്നും100ലധികം അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കി.
വ്യോമാതിർത്തി അടച്ചതിനാൽ വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുകയാണെന്ന് ഖത്തർ വിമാനക്കമ്പനി അറിയിച്ചു. വ്യോമപാത സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തി തുറന്നതിനുശേഷം പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുന്നതാണ്.
പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ എസ്എസ് എൽസി പരീക്ഷകൾ മാറ്റിവെച്ചു
ആക്രമണങ്ങളിൽ ഗൾഫിലെ മരണസംഖ്യ ആറായി
മിസൈൽ, യുഎവി ആക്രമണങ്ങൾക്ക് സാധ്യതയുള്ളതായും പൗരന്മാർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി കുവൈത്തിലെ യുഎസ് എംബസി
ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രയേലി സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സമീർ ആക്രമണ കാമ്പയിൻ പ്രഖ്യാപിച്ചു.
ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളിലും ദക്ഷിണ ലെബനനിലും ഇസ്രയേലി വ്യോമാക്രമണം, 20 പേർ കൊല്ലപ്പെട്ടു, 91 പേർക്ക് പരിക്ക്.
തെക്കൻ മേഖലയിൽ 11 പേർ കൊല്ലപ്പെട്ടു, 58 പേർക്ക് പരിക്ക്.
ഇറാനിലെ സനന്ദജിൽ നടന്ന യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നഗരത്തിലെ പൊലീസ് സ്റ്റേഷന് സമീപമുള്ള നിരവധി ജനവാസ കേന്ദ്രങ്ങൾ തകർന്നു.
സൈപ്രസിലെ യുകെ ആർഎഎഫ് ബേസിൽ ഷാഹെദ് ഡ്രോൺ ആക്രമണം. ചെറിയ നാശനഷ്ടങ്ങൾ സംഭവിച്ചതായി സൈപ്രിയറ്റ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സിൽ അറിയിച്ചു.
ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. 149 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.










0 comments