പ്രതീക്ഷകൾ പൂക്കട്ടെ... സർക്കാർ ഒപ്പമുണ്ട്

ഗയ പുത്തലത്ത്
Published on Aug 09, 2025, 02:30 AM | 1 min read
ഭാഗം 1 / ഭാഗം 2 / ഭാഗം 3
സംസ്ഥാനസർക്കാർ സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യംനൽകി നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. സ്ത്രീധനപീഡനം, സൈബർ ലോകത്തിലെ അതിക്രമം, പൊതു ഇടങ്ങളിലെ അവഹേളനം തുടങ്ങി സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കാനായി സംസ്ഥാന സർക്കാർ രൂപീകരിച്ച ‘പിങ്ക് പ്രൊട്ടക്-ഷൻ പ്രോജക്ട്’ 2021 ജൂലൈ 19നാണ് നിലവിൽ വന്നത്.
പിങ്ക് ജനമൈത്രി ബീറ്റ്, കൗൺസലിങ് സംവിധാനം, വനിതാ സംരക്ഷണ മൊബൈൽ ആപ്പുകൾ തുടങ്ങിയവ സംയോജിപ്പിച്ചുള്ളതാണ് പദ്ധതി. പിങ്ക് ജനമൈത്രി ബീറ്റ് പൊലീസ് സംഘം, വീടുകൾ സന്ദർശിച്ച് ഗാർഹികപീഡനങ്ങൾ സംബന്ധിച്ച വിവരം ശേഖരിക്കും. പഞ്ചായത്ത് അംഗങ്ങൾ, അയൽവാസികൾ, നാട്ടുകാർ എന്നിവരിൽനിന്നും വിവരങ്ങൾ തേടും.
പൊലീസ് ജില്ലകളിൽ വനിത സെല്ലും കൗൺസലിങ് സെന്ററുകളും സജ്ജമാണ്. കുടുംബപ്രശ്‌നങ്ങൾക്കും സ്ത്രീകൾ നേരിടുന്ന മാനസിക പ്രശ്‌നങ്ങൾക്കും പരിഹാരവും പിന്തുണയുമാണ് ലക്ഷ്യം.
ആപത്തിലകപ്പെട്ടു പോകുന്ന സ്ത്രീകൾക്ക്, സഹായമഭ്യർഥിക്കുന്നതിന് എമർജൻസി ബട്ടൺ സൗകര്യം ഉള്ള ‘നിർഭയം' ആപ് കേരള പൊലീസ് ഇതിനോടകം ആവിഷ്-കരിച്ചിട്ടുണ്ട്. ഈ സൗകര്യങ്ങളെല്ലാം ഉൾക്കൊള്ളുന്ന കേരളാ പൊലീസിന്റെ സംയോജിത ആപ്പാണ് പോൽ-ആപ്പ്. ഗാർഹിക, സ്‌ത്രീധന പീഡനങ്ങൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ വനിതാ–ശിശുക്ഷേമ വകുപ്പും നൽകുന്നുണ്ട്.










0 comments