തുണയാകാൻ ഞങ്ങളുണ്ട്

ഗയ പുത്തലത്ത്
Published on Aug 08, 2025, 03:00 AM | 2 min read
ഭാഗം 1 / ഭാഗം 2
പീഡനങ്ങളുണ്ടായാൽ രണ്ടു മാസത്തേക്ക് അറസ്റ്റുപാടില്ലെന്ന അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ച് വിധി പ്രസ്‌താവന നടത്തിയത് ഏറെ ആശങ്കപ്പെടുത്തുന്നതാണ്. അതിക്രൂര പീഡനങ്ങൾക്ക് വിധേയമായിട്ടുള്ള കേസുകളിലും ഒത്തുതീർപ്പിനുവേണ്ടിയുള്ള ശ്രമം നടക്കുമ്പോൾ പെൺകുട്ടികൾക്ക് അതിക്രമങ്ങൾക്കെതിരെ പരിരക്ഷ ലഭിക്കാതെ വരുന്നു. ഗാർഹിക പീഡന നിയമത്തിന്റെ പരിരക്ഷ ഉറപ്പുവരുത്താൻ ശക്‌തമായ നടപടികൾ ആവശ്യമായ ഘട്ടത്തിലാണ് ഈ വിധിയെന്നത് ഭയപ്പെടുത്തുന്നതാണ്
അതിക്രൂര പീഡനങ്ങൾക്ക് വിധേയമായിട്ടുള്ള കേസുകളിലും ഒത്തുതീർപ്പിനുവേണ്ടിയുള്ള ശ്രമം നടക്കുമ്പോൾ പെൺകുട്ടികൾക്ക് അതിക്രമങ്ങൾക്കെതിരെ പരിരക്ഷ ലഭിക്കാതെ വരുന്നു. ഗാർഹിക പീഡന നിയമത്തിന്റെ പരിരക്ഷ ഉറപ്പു വരുത്താൻ ശക്‌തമായ നടപടികൾ ആവശ്യമായ ഘട്ടത്തിലാണ് ഈ പുതിയ നീക്കമെന്നത് ഭയപ്പെടുത്തുന്നതാണ്.
കേരള വനിതാ കമീഷനിൽ ഈവർഷം ജൂലൈ 29വരെ രജിസ്റ്റർചെയ്ത കേസുകളിൽ 53 എണ്ണം സ്ത്രീധനവുമായി ബന്ധപ്പെട്ടതും 77 എണ്ണം ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടതുമാണ്. ഭർത്താവ് ശാരീരികമായി പീഡിപ്പിച്ചെന്ന 380 പരാതികളാണ് പരിഗണനയ്ക്ക് എത്തിയത്.
1980കളിലാണ് സ്‌ത്രീസംരക്ഷണ നിയമങ്ങൾക്കുവേണ്ടി രാജ്യത്താകമാനം മുറവിളി ഉയർന്നത്. വർധിച്ചുവന്ന സ്‌ത്രീപീഡനങ്ങളുടെയും സ്‌ത്രീധന മരണങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇന്ത്യൻ ശിക്ഷാനിയമം ഭേദഗതി ചെയ്‌ത് 498 എ, 304 ബി എന്നീ രണ്ടു വകുപ്പുകൾ 1983ലും 1986ലുമായി നിലവിൽവന്നത്. അടുത്തകാലത്തായി 498എ വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ശാരീരികമായി അതിക്രമം നടന്നു എന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അംഗീകരിക്കുകയും അദ്ദേഹത്തിന്റെ അനുവാദത്തോടുംകൂടി മാത്രമേ അറസ്റ്റു പാടുള്ളൂ എന്ന ഭേദഗതി നിയമത്തിൽ വരുത്തി.
പീഡനങ്ങളുണ്ടായാൽ രണ്ടു മാസത്തേക്ക് അറസ്റ്റു പാടില്ലെന്ന അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ച് വിധി പ്രസ്‌താവന നടത്തിയത് ഏറെ ആശങ്കപ്പെടുത്തുന്നതാണ്. അതിക്രൂര പീഡനങ്ങൾക്ക് വിധേയമായിട്ടുള്ള കേസുകളിലും ഒത്തുതീർപ്പിനുവേണ്ടിയുള്ള ശ്രമം നടക്കുമ്പോൾ പെൺകുട്ടികൾക്ക് അതിക്രമങ്ങൾക്കെതിരെ പരിരക്ഷ ലഭിക്കാതെ വരുന്നു. ഗാർഹിക പീഡന നിയമത്തിന്റെ പരിരക്ഷ ഉറപ്പു വരുത്താൻ ശക്‌തമായ നടപടികൾ ആവശ്യമായ ഘട്ടത്തിലാണ് ഈ വിധിയെന്നത് ഭയപ്പെടുത്തുന്നതാണ്.
സ്ത്രീസുരക്ഷ മുൻനിർത്തി കേരളമൊട്ടാകെ വിവിധ തലങ്ങളിൽ ബോധവത്കരണ ക്ലാസ്സുകളും, സെമിനാറുകളും വർക് ഷോപ്പുകളും കമീഷൻ സംഘടിപ്പിക്കുന്നുണ്ട്. വനിതാ കമീഷൻ ആരംഭിച്ച ജാഗ്രത സമിതി പ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള പ്രചാരണപരിപാടികളും നടത്തി വരുന്നു. വിവാഹത്തിനു മുമ്പും ശേഷവും പങ്കാളികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തുന്നുണ്ട്. ഇരുകൂട്ടരുടെയും വാദംകേട്ടശേഷം സ്ത്രീപക്ഷ കാഴ്ചപ്പാടിലൂന്നിയുള്ള പരാതി പരിഹാരത്തിനാണ് വനിതാകമീഷൻ ശ്രമിക്കുന്നത്. ഫയൽ തീർപ്പാക്കിയാലും പരാതിക്കാരിക്ക് കൗൺസലിങ്ങും നിയമസഹായവും നൽകും. തുടർനിരീക്ഷണം ആവശ്യമുള്ള കേസുകളിൽ അതും.
നാളെ: സർക്കാർ പദ്ധതികളും പ്രതീക്ഷകളും
സ്ത്രീധനംവാങ്ങി വിവാഹം കഴിക്കില്ല എന്ന് ആൺകുട്ടികളും പൊന്നും പണവുംനൽകി, വിവാഹമാർക്കറ്റിലെ വിലപേശൽ പണ്ടമായി മാറാൻ ജീവിതം വിട്ടുകൊടുക്കില്ലെന്ന് പെൺകുട്ടികളും തീരുമാനിക്കണം. സാമ്പത്തിക സ്വാശ്രയത്വം ഉണ്ടായിട്ടുമതി വിവാഹജീവിതം. പലരും കുടുംബത്തിന്റെ സമ്മർദത്തിന് വഴങ്ങിയാണ് വിവാഹത്തിന് തയ്യാറാകുന്നത്. ആ സ്ഥിതി മാറണം.
ജീവിതപ്രതിസന്ധിയിൽ പകച്ചുനിൽക്കാതെ, ധൈര്യത്തോടെ മുന്നോട്ടുപോകാനുള്ള ആത്മവിശ്വാസം പെൺകുട്ടികളിലും അതിനെ കലവറയില്ലാതെ പിന്തുണയ്ക്കാനുള്ള അന്തരീക്ഷം സമൂഹത്തിലും ഉണ്ടാക്കിയെടുത്തേ മതിയാകൂ. സ്വന്തം വ്യക്തിത്വം നിലനിർത്തി വേറിട്ട് ജീവിക്കാനാണ് തോന്നുന്നതെങ്കിൽ അത് ചെയ്യാനുള്ള മാനസികാവസ്ഥ സ്ത്രീകളിൽ ഉണ്ടാകണം. – അഡ്വ. പി സതീദേവി (വനിത കമീഷൻ അധ്യക്ഷ)









0 comments