വിവോ വി50 ഇന്ത്യന്‍ വിപണിയില്‍; വില 35,000 രൂപ മുതല്‍

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ അവരുടെ പുതിയ തലമുറ വി സീരീസ് സ്മാര്‍ട്ട്‌ഫോണായ വിവോ വി50 ഇന്ത്യയില്‍ പുറത്തിറക്കി. വിവോ വി40യെക്കാള്‍ മികച്ച കാമറ ശേഷിയുള്ള മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്.
സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 ചിപ്സെറ്റ് ആണ് ഫോണിന് കരുത്തുപകരുന്നത്. ഉപകരണത്തിലെ എഐ ഫീച്ചറുകള്‍ക്ക് ശക്തിയേകുന്നതാണ് ഈ പ്രോസസര്‍. മൂന്ന് സ്‌റ്റോറേജ് ഓപ്ഷനുകളിലാണ് ഫോണ്‍ വിപണിയില്‍ എത്തുക. 8GB+128GB, 8GB+256GB, 12GB+512GB എന്നിങ്ങനെയാണ് മൂന്ന് സ്‌റ്റോറേജ് ഓപ്ഷനുകള്‍. ഇതില്‍ 8GB+128GB ബേസ് വേരിയന്റിന് 34,999 രൂപയാണ് വില വരിക. 8GB+256GBയ്ക്ക് 36,999 രൂപ വില വരും.
പ്രീമിയം മോഡലായ 12GB+512GBയ്ക്ക് കൂടുതല്‍ പണം നല്‍കേണ്ടതായി വരും. 40,999 രൂപയാണ് വില വരിക. പ്രീ-ബുക്കിംഗ് ഇന്ന് ആരംഭിച്ചു. ഫെബ്രുവരി 25ന് ഇത് ഔദ്യോഗികമായി വില്‍പ്പനയ്ക്കെത്തും. ടൈറ്റാനിയം ഗ്രേ, സ്റ്റാറി നൈറ്റ്, റോസ് റെഡ് എന്നിവ ഉള്‍പ്പെടുന്ന മൂന്ന് പുതിയ കളര്‍ വേരിയന്റുകളിലാണ് ഫോണ്‍ വിപണിയിലെത്തുക.









0 comments