സ്ഥാനാർഥികളായി
കളംനിറഞ്ഞ് എൽഡിഎഫ്

ആലപ്പുഴ നഗരത്തിലെ ചുവരെഴുത്ത്
ആലപ്പുഴ
ജില്ലയിൽ ത്രിതല പഞ്ചായത്തുകളിലെയും നഗരസഭകളിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ എൽഡിഎഫ് പ്രചാരണരംഗത്ത് സജീവമായി. വെള്ളപൂശി ചിഹ്നം വരച്ചിട്ട ചുവരുകളിൽ സ്ഥാനാർഥികളുടെ പേരും ഇടംപിടിച്ചു. തെരഞ്ഞെടുപ്പിന് 24 ദിവസം ബാക്കിയായിരിക്കെ ആദ്യ റൗണ്ടിൽ ഏറെ മുന്നിലെത്തിയിരിക്കുകയാണ് എൽഡിഎഫ്. യുഡിഎഫ്, എൻഡിഎ മുന്നണികളിൽ സീറ്റ് - വിഭജനം പോലും പൂർത്തിയായിട്ടില്ല. സ്ഥാനാർഥി നിർണയം തുടക്കത്തിലേ തർക്കത്തിലാണ്. പരാതികൾ പരിഹരിക്കാനായിട്ടില്ല. എൽഡിഎഫ് ഉജ്വല വിജയം നേടുമെന്ന് സ്ഥാനാർഥി പ്രഖ്യാപനം നടത്തി ജില്ലാ കൺവീനർ ആർ നാസർ ആവർത്തിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭരണംകിട്ടാതെ പോയ ഏതാനും പഞ്ചായത്തുകളിലടക്കം എൽഡിഎഫ് വിജയിച്ചുവരുമെന്നും നാസർ പറഞ്ഞു.









0 comments