ഹരിത കർമസേനാംഗങ്ങളുടെ സത്യസന്ധത വീണ്ടും
രത്നക്കല്ലുകൾ പതിച്ച മൂക്കുത്തി തിരികെ നൽകി

ലഭിച്ച നവരത്ന മൂക്കുത്തി ഉടമസ്ഥയ്ക്ക് തിരികെ നൽകുന്നു
വെസ്റ്റ്ഹിൽ
വിലപ്പെട്ട രത്നക്കല്ലുകൾ പതിച്ച മൂക്കുത്തിക്ക് ഹരിത കർമ സേനാംഗങ്ങളെ പ്രലോഭിപ്പിക്കാനായില്ല. ഹരിത കർമ സേനാംഗങ്ങളായ വിജിതയും ബിന്ദുവുമാണ് കളഞ്ഞുകിട്ടിയ മൂക്കുത്തി ഉടമക്ക് തിരിച്ചുനൽകി മാതൃകയായത്.
വെസ്റ്റ്ഹിൽ ഒന്നാം സർക്കിളിലെ 68–-ാം വാർഡിൽ മാലിന്യശേഖരണത്തിനിടെയാണ് മൂക്കുത്തി ലഭിച്ചത്. വെസ്റ്റ് ഹിൽ കനകാലയ ബാങ്കിന് സമീപത്തെ എസ്‌ഐ പ്രോസ്പെക്ട് ഫ്ലാറ്റിലെ താമസക്കാരായ കവിത സുനിലിന്റേതാണിത്. ഇരുവരും വെസ്റ്റ്ഹിൽ ഒന്നാം സർക്കിളിലെ 68–ാം വാർഡിലെ ഹരിതകർമ സേനാംഗങ്ങളും എലത്തൂർ ചെട്ടികുളം സ്വദേശികളുമാണ്.








0 comments