ചിറക്കടവ് മഹാവിഷ്ണുക്ഷേത്ര സമർപ്പണം 17ന്

നിർമാണം പൂർത്തിയാകുന്ന ചിറക്കടവ് മഹാവിഷ്ണുക്ഷേത്രം
ചിറക്കടവ്
ചിറക്കടവ് മഹാവിഷ്ണുക്ഷേത്രം സമർപ്പണം തിങ്കളാഴ്ച നടക്കും. ചുറ്റമ്പല നിർമാണം ഉള്‍പ്പടെ നവീകരണപ്രവർത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. തിടപ്പള്ളി, വലിയമ്പലം, മുതലായവയുടെയും റോഡിന്റെയും നിർമാണം പൂർത്തിയാക്കി. വിശേഷാല്‍ദിവസങ്ങളില്‍ മാത്രമായിരുന്നു പൂജ നടന്നുവന്നിരുന്നത്. ഇനി നിത്യപൂജ ഉണ്ടായിരിക്കും. കടിയക്കോല്‍ കൃഷ്ണന്‍നമ്പൂതിരിപ്പാടാണ് മുഖ്യതന്ത്രി. കടിയക്കോല്‍ വാസുദേവന്‍ നമ്പൂതിരിപ്പാട്, കടിയക്കോല്‍ ഡോ. ശ്രീകാന്ത് നമ്പൂതിരി എന്നിവർക്കാണ് തന്ത്രിയുടെ ചുമതല. ഹള്ളിയൂർ ബദിരമന ഇല്ലം എച്ച് ബി ഈശ്വരന്‍നമ്പൂതിരിയാണ് മേല്‍ശാന്തി. മുഴുവന്‍ നിർമാണപ്രവർത്തനങ്ങളും പൂർത്തിയാക്കി ഉപദേവതപ്രതിഷ്ഠകളും അഷ്‌ടബന്ധകലശവും ഫെബ്രുവരി 24 മുതല്‍ 27 വരെ നടത്തും.








0 comments