മിന്നി മാരാരിക്കുളം മോഡൽ

Anganavadi

മാരാരിക്കുളം ഡിവിഷനിലെ ആര്യാട് 115–ാം അങ്കണവാടി കെട്ടിടം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യുന്നു (ഫയൽ ചിത്രം)

avatar
കെ എസ്‌ ലാലിച്ചൻ

Published on Nov 16, 2025, 01:41 AM | 1 min read

മാരാരിക്കുളം

മുൻപെങ്ങുമില്ലാത്ത വികസനമുന്നേറ്റമാണ്‌ ജില്ലാ പഞ്ചായത്ത്‌ മാരാരിക്കുളം ഡിവിഷനിൽ. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട പദ്ധതികൾ. കാന, കലുങ്ക് നിർമാണവും തോടു സംരക്ഷണവും റോഡ് അറ്റകുറ്റപ്പണിയും വളരെ വേഗത്തിലും കാര്യക്ഷമവുമായാണ്‌ പൂർത്തിയാക്കിയത്‌. മാരാരിക്കുളം വടക്ക്, മാരാരിക്കുളം തെക്ക്, ആര്യാട് പഞ്ചായത്തുകളിലായി അഞ്ച് സ്മാർട്ട്‌ അങ്കണവാടികൾ നിർമിച്ചു. ജില്ലാ പഞ്ചായത്ത്‌ ഫണ്ട്‌ വിനിയോഗിച്ച് സർവോദയപുരത്ത്‌ വനിതാ വ്യവസായ പാർക്ക് തുടങ്ങി. മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ പകൽവീടും നിർമിച്ചു. എസ് എൽ പുരം ഗവ. എച്ച്എസ്എസ്, പൊള്ളേത്തൈ എച്ച്എസ് എന്നിവിടങ്ങളിൽ ലക്ഷങ്ങളുടെ വികസനപ്രവർത്തനം നടത്തി. എസ് എൽ പുരം സ്കൂളിൽ ശുചിമുറി നിർമാണം, പാചകപ്പുര നവീകരണം, സൈക്കിൾ ഷെഡ് നിർമാണം, ലൈബ്രറി ഒരുക്കൽ, ചുറ്റുമതിൽ പുനർനിർമാണം തുടങ്ങിയവ നടപ്പാക്കി. ഇവിടെ ഓഡിറ്റോറിയം നിർമിക്കാനും തുക അനുവദിച്ചു. പൊള്ളേത്തൈ ഗവ. ഹൈസ്കൂളിൽ ബയോഗ്യാസ്, ഡൈനിങ് ഹാൾ, വൈദ്യുതീകരണം, കളിസ്ഥലം, ചുറ്റുമതിൽ, ആൺകുട്ടികളുടെ ശുചിമുറി അറ്റകുറ്റപ്പണി തുടങ്ങിയവ നടപ്പാക്കി. പെൺകുട്ടികൾക്കായി ഫിറ്റ്‌നസ് സെന്റർ സ്ഥാപിക്കാൻ ഈ വർഷം തുക അനുവദിച്ചു. കണിച്ചുകുളങ്ങര ക്ഷേത്രക്കുളം നവീകരണത്തിനായി 25 ലക്ഷവും മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ കോലാഞ്ഞി ക്ഷേത്രക്കുളം സംരക്ഷണത്തിനായി 25 ലക്ഷം രൂപയും അനുവദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home