കിടിലൻ ഫീച്ചറുകളുമായി പോക്കോ M7 5ജി; കയ്യെത്തും വിലയിൽ

pocom75g
വെബ് ഡെസ്ക്

Published on Mar 11, 2025, 05:54 PM | 1 min read

മുംബൈ: ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഉപഭോക്തൃ ടെക് ബ്രാൻഡായ പോക്കോ വമ്പൻ ഫീച്ചറുകളുമായി വിലകുറവിൽ എം7 5ജി സ്മാർട്ഫോൺ പുറത്തിറക്കി. സെഗ്മെന്റിലെ ഏറ്റവും വലുപ്പമേറിയ സ്ക്രീനുമായാണ് ബജറ്റ് സ്മാർട്ട് ഫോൺ ആഗ്രഹിക്കുന്നവരിലേക്ക് പോക്കോ തങ്ങളുടെ പുതിയ മോഡൽ അവതരിപ്പിക്കുന്നത്. യുവാക്കളും വിദ്യാർത്ഥികളും അടക്കം കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ ഉള്ള ഫോൺ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കുള്ളതാണിത്. 6GB+128GB വെർഷന് 10,499 രൂപയും 8GB+128GB വെർഷന് ₹11,499 രൂപയുമാണ് വില.


വലിപ്പമേറിയ സ്‌ക്രീനാണ് ഇതിന്റെ സവിശേഷതകളിലൊന്ന്. 6.88 ഇഞ്ച് സ്‌ക്രീൻകൊണ്ട് സിനിമയും റീലുകളും വലിയ സ്ക്രീനിൽ കാണുന്ന അനുഭവം തരും. 50MP Sony സെൻസർ ഉപയോഗിച്ച് കുറഞ്ഞ വെളിച്ചത്തിലും സൂക്ഷ്മവും വ്യക്തവുമായ ചിത്രങ്ങൾ പകർത്താനാകും. 33W ചാർജറും ദിവസം മുഴുവൻ നീണ്ട് നിൽക്കുന്ന ബാക് അപ്പ് സമ്മാനിക്കുന്ന 5160mAh ബാറ്ററിയും (ബോക്സിൽ ലഭ്യമാകും). കുറഞ്ഞ വിലയിൽ 5G നെറ്റ് വർക്ക് വേഗത. വിലകുറവിൽ കൂടുതൽ ഫീച്ചറുകളും മികച്ച പ്രകടന ശേഷിയുമുള്ള ഫോൺ.



deshabhimani section

Related News

View More
0 comments
Sort by

Home