മാനസസരോവർ യാത്ര ജൂൺ മുതൽ

ന്യൂഡൽഹി: അഞ്ചുവർഷത്തിനുശേഷം കൈലാസ മാനസസരോവർ യാത്ര ഇന്ത്യ പുനരാരംഭിക്കുന്നു. തീർഥാടകരിൽ നിന്ന് വിദേശകാര്യമന്ത്രാലയം അപേക്ഷ ക്ഷണിച്ചു. 750 പേർക്കാണ് അവസരം. ജൂൺ–- ആഗസ്ത് കാലയളവിലാണ് യാത്ര. kmy.gov.in. വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.50 പേരടങ്ങുന്ന അഞ്ച് ബാച്ച് ഉത്തരാഖണ്ഡ് ലിപുലേക്ക് പാസ് വഴിയും 50 പേരടങ്ങുന്ന പത്തു ബാച്ച് സിക്കിമിലെ നാഥു ലാ പാസ് വഴിയുമാണ് മാനസസരോവരിലെത്തുക.
2020ൽ കോവിഡിനെ തുടർന്നും ഗൽവാൻ സംഘർഷ പശ്ചാത്തലത്തിലും നിർത്തിവച്ചിരുന്ന യാത്ര പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും തമ്മിൽ ചർച്ചകൾ നടത്തിയിരുന്നു. വിദേശകാര്യം, ആഭ്യന്തര മന്ത്രാലയങ്ങൾ, ഇന്തോ ടിബറ്റൻ പൊലീസ്, ഡൽഹി, സിക്കിം, ഉത്തരാഖണ്ഡ് സർക്കാരുകൾ, വിവിധ സർക്കാർ ഏജൻസികൾ എന്നിവ സംയുക്തമായാണ് യാത്ര സംഘടിപ്പിക്കുന്നത്.









0 comments