വിനോദസഞ്ചാര മേഖലയിൽ ഈ വർഷം 100 പദ്ധതികൾ; പ്രഖ്യാപനവുമായി മന്ത്രി

തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പ് ഈ വർഷം 100 പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത് .
പുരോഗമിക്കുന്നതും തുടങ്ങേണ്ടതുമായ പ്രവൃത്തികളുടെ നിലവിലെ സാഹചര്യവും സാധ്യതകളും യോഗം വിശകലനം ചെയ്തു. പുരോഗമിക്കുന്ന പദ്ധതികളില്‍ പൂര്‍ത്തീകരിക്കാനാകുന്ന പദ്ധതികള്‍ വേർതിരിച്ചു. ഇവയുടെ പുരോഗതിയിൽ കൃത്യമായ സമയക്രമം നിശ്ചയിച്ച് മുന്നോട്ടുപോകാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.
ഓരോ പ്രവൃത്തിയുടെ പൂർത്തീകരണത്തിന്റെ ഓരോ സ്റ്റേജിലും കൃത്യമായ സമയം ക്രമം പാലിക്കും. ഓരോ ഘട്ടവും പ്രാവര്‍ത്തികമാവുന്നത് ഉറപ്പുവരുത്തണം. ഇതിനായി ഓരോ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതലയുണ്ടാവും.

ഓണാഘോഷം,ചാമ്പ്യന്‍സ് ബോട്ട്ലീഗ്,ന്യൂഇയര്‍ ലൈറ്റിംഗ്, ബേപ്പൂര്‍ ഫെസ്റ്റ് തുടങ്ങി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടികള്‍ക്കുള്ള ഇവന്റ് കലണ്ടറും നേരത്തെ തന്നെ പുറത്തിറക്കും. ഇതോടെ സന്ദർശകർക്കും യാത്ര ആസൂത്രണം ചെയ്യാൻ സൌകര്യം ലഭിക്കും.
ആഘോഷങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിക്കാനും നിര്‍ദ്ദേശിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം പിന്തുടർന്ന് കൊണ്ട് അംഗീകരിച്ച പദ്ധതികളുടെ പ്രവൃത്തി പുരോഗതി വിലയിരുത്താനും പ്രത്യേക സംവിധാനമുണ്ടാക്കും.
മേൽപാലങ്ങൾക്ക് കീഴിൽ വി പാർക്കുകൾ
ടൂറിസം ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ അവതരിപ്പിക്കപ്പെട്ട കൂടുതല്‍ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനും മന്ത്രി റിയാസ് നിര്‍ദ്ദേശിച്ചു. മേല്‍പ്പാലങ്ങള്‍ക്ക് കീഴിലുള്ള വി-പാര്‍ക്കുകള്‍ സംസ്ഥാന വ്യാപകമാക്കുന്നതിനുള്ള കര്‍മ്മ പദ്ധതി യോഗം അംഗീകരിച്ചു. വി-പാര്‍ക്ക് നിര്‍മ്മാണ പദ്ധതികളുടെ നിര്‍വ്വഹണ ചുമതല കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിനെ ഏല്‍പ്പിക്കും. യോഗത്തില്‍ ടൂറിസം സെക്രട്ടറി കെ.ബിജു ഐ.എ.എസ്,ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍ ഐ.എ.എസ്,മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു









0 comments