കൂടെ കിടന്നതിൽ ദേഷ്യം; 12കാരനെ ക്രൂരമായി മർദിച്ച് അമ്മയും പങ്കാളിയും; തല ഭിത്തിയിലിടിപ്പിച്ചു; കേസെടുത്തു

കൊച്ചി: പ്രായപൂർത്തിയാകാത്ത മകനെ ക്രൂരമായി മർദിച്ച അമ്മയ്ക്കും പങ്കാളിക്കുമെതിരെ കേസെടുത്തു. എട്ടാം ക്ലാസ് വിദ്യാർഥിയായ 12 വയസുകാരനാണ് മർദനത്തിനിരയായത്. സംഭവത്തിൽ പ്രതികളെ കഴിഞ്ഞദിവസം എളമക്കര പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
എളംകുളത്തെ അപാർട്ട്മെന്റിൽവെച്ചാണ് കുട്ടിക്ക് മർദനമേറ്റത്. കൈയ്ക്കും കഴുത്തിനും പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധൻ രാത്രി 11 മുതൽ വ്യാഴം പുലർച്ചെ 3.30വരെ കുട്ടിയെ ഉപദ്രവിച്ചതായി എഫ്ഐആറിൽ പറയുന്നു.
അമ്മയ്ക്കൊപ്പം കുട്ടി കിടക്കുന്നതിലുള്ള ദേഷ്യമാണ് മർദനത്തിന് കാരണം. അമ്മയുടെ പങ്കാളി കുട്ടിയുടെ കൈ പിടിച്ചു തിരിക്കുകയും തല ഭിത്തിയിലും ശുചിമുറിയുടെ വാതിലിലും ഇടിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. അമ്മ കുട്ടിയുടെ നെഞ്ചിൽ മാന്തി മുറിവേൽപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അച്ഛൻ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.









0 comments