സ്വർണവിലയിൽ വൻ ഇടിവ്: ഒറ്റയടിക്ക് കുറഞ്ഞത് 1,440 രൂപ

GOLD
വെബ് ഡെസ്ക്

Published on Nov 15, 2025, 11:17 AM | 2 min read

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒറ്റയടിക്ക് 1,440 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 93,000ത്തിൽ നിന്ന് 91,000ത്തിലേക്ക് വീണു. ഇന്ന് 91,720 രൂപയാണ് ഒരു പവന്റെ വില. ഇന്നലെ 93,160 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ​ഗ്രാമിന് 180 രൂപ കുറഞ്ഞ് വില 11,465 രൂപയായി. ഒരു പവൻ സ്വർണാഭരണം വാങ്ങ‍ണമെങ്കിൽ പണിക്കൂലിയുൾപ്പെടെ ഉപഭോക്താവിന് ഒരു ലക്ഷത്തോളം രൂപ നൽകേണ്ടതായി വരും. 24 കാരറ്റിന് പവന് 1,00, 064 രൂപയും ​ഗ്രാമിന് 12,508 രൂപയുമാണ് വില. 18 കാരറ്റിന് പവന് 75,048 രൂപയും ​ഗ്രാമിന് 9,381 രൂപയുമാണ് വില.


ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. തുടർന്ന് ഫെബ്രുവരി 11ന് പവൻ വില 64,000 കടന്നിരുന്നു. മാർച്ച് 14ന് 65,000 കടന്ന വില ഏപ്രിൽ 12നാണ് ആദ്യമായി 70,000 കടന്നത്. ​തുടർന്ന് ഏപ്രിൽ 17ന് പവൻ വില 71,000ഉം ഏപ്രിൽ 22ന് വില 74,000ഉം കടന്നു. ജൂലൈ 23ന് പവൻ വില 75,000ലെത്തിയിരുന്നു. തുടർന്ന് ആ​ഗസ്ത് 30ന് 77,000 കടന്ന വില സെപ്തംബർ ആറിന് 79,000 കടന്നു.


സെപ്തംബർ 9ന് 80,000വും തുടർന്ന് സെപ്തംബർ പത്തിന് 81,000വും കടക്കുകയായിരുന്നു. സെപ്തംബർ ആദ്യം 77,000ത്തിൽ നിന്ന പവൻ വിലയാണ് പിന്നീട് 80,000ത്തിലേക്ക് കുതിച്ചത്. സെപ്തംബർ 16ന് 82,000ത്തിലെത്തിയ സ്വർണവില പിന്നീട് സെപ്തംബർ 23ന് 84,000 കടന്നു. സെപ്തംബർ അവസാനം 86,000 കടന്ന പവൻ വില ഒക്ടോബർ ആദ്യവാരത്തിൽ തന്നെ 87,000ത്തിലെത്തി. പിന്നീട് കുതിച്ച സ്വർണവില ഒക്ടോബറിൽ 90,000 കടന്നു.


രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. വെള്ളിയ്‌ക്ക് ​ഗ്രാമിന് 175 രൂപയും കിലോ​ഗ്രാമിന് 1,75,000 രൂപയുമാണ് വില.



നവംബറിലെ സ്വർണവില

നവംബർ 1: 90,200

നവംബർ 2: 90,200

നവംബർ 3: 90,320

നവംബർ 4: 89,800

നവംബർ 5: 89,080

നവംബർ 6: 89,880

നവംബർ 7: 89,480

നവംബർ 8: 89,480

നവംബർ 9: 89,480

നവംബർ 10: 90,800

നവംബർ 11: 92,600

നവംബർ 12: 92,040

നവംബർ 13: 93,160

നവംബർ 14: 91,720




deshabhimani section

Related News

View More
0 comments
Sort by

Home