സമീക്ഷ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു

sameeksha uk badminton tournament
വെബ് ഡെസ്ക്

Published on Nov 15, 2025, 10:44 AM | 2 min read

ലണ്ടൻ : സമീക്ഷ യുകെ സംഘടിപ്പിച്ച മൂന്നാമത് ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് 2025 വിജയകരമായി സമാപിച്ചു. ഉദ്‌ഘാടന യോഗത്തിൽ സമീക്ഷ യുകെ ദേശീയ ട്രഷറർ അഡ്വ. ദിലീപ് കുമാർ അധ്യക്ഷനായി. സമീക്ഷ യുകെയുടെ നാഷണൽ സെക്രട്ടറിയേറ്റ് അംഗങ്ങളും നാഷണൽ കമ്മിറ്റി അംഗങ്ങളും ഒന്നിച്ച് ഉദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ സമീക്ഷ മുൻ ദേശീയ സെക്രട്ടേറിയറ്റ് അംഗം ജോഷി ഇറക്കത്തിൽ, മുൻ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, സമീക്ഷ യുകെ നാഷണൽ ആക്ടിങ് സെക്രട്ടറി ഉണ്ണികൃഷ്ണൻ ബാലൻ, സെക്രട്ടേറിയറ്റ് അംഗങ്ങളായ അരവിന്ദ് സതീഷ്, ബൈജു നാരായണൻ, ശ്രീകാന്ത് കൃഷ്ണൻ, നാഷണൽ കമ്മിറ്റി അംഗങ്ങൾ ആയ ഗ്ലീറ്റർ കോട്ട് പോൾ, ബൈജു പി കെ, അജേഷ് ഗണപതിയൻ, ശ്രീമതി ദീപ്തി, നാഷണൽ കമ്മിറ്റി അംഗങ്ങളും സ്പോർട്സ് കോ ഓർഡിനേറ്റർമാരുമായ സ്വരൂപ് കൃഷ്ണൻ, ആന്റണി ജോസഫ്, ബർമിങ്ഹാം ഏരിയ സെക്രട്ടറി മണികണ്ഠൻ, ലണ്ടൻ ഏരിയ സെക്രട്ടറി അൽമഹ്റാജ് മറ്റു യൂണിറ്റ് സെക്രട്ടറി- പ്രസിഡന്റ്മാർ, യൂണിറ്റ് എക്സിക്യൂട്ടീവ് അം​ഗങ്ങൾ എന്നിവർ പങ്കെടുത്തു.


ഷ്രോപ്ഷയർ റീജിയണിൽ നിന്നുള്ള സുധീപ് വാസനും ബെസ്റ്റിൻ ജോസഫും ടൂർണമെന്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അഡ്വ. ദിലീപ് കുമാറും ദിനേഷ് വെല്ലാപ്പിള്ളിയും ട്രോഫിയും സ്വരൂപ് കൃഷ്ണൻ, ആന്റണി ജോസഫ് എന്നിലർ മെഡലും സോണി ക്യാഷ് പ്രൈസും സമീക്ഷ യുകെയിലെ മുഴുവൻ പ്രവർത്തകരും ചേർന്ന് എവർ റോളിങ് ട്രോഫിയും കൈമാറി.


ഫസ്റ്റ് റണ്ണറപ്പുകളായ ലെവിൻ മാത്യുവിനും റിക്കിനും ബിജു നാരായണൻ, ദീപ്തി, ഗ്ലീറ്റർ കോട്ട് പോൾ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. സെക്കൻഡ് റണ്ണറപ്പുകളായ പ്രിന്റുവിനും കാവിനും സ്വരൂപ് കൃഷ്ണൻ, ആന്റണി ജോസഫ്, അജീഷ് ഗണപതിയൻ, മണികണ്ഠൻ, സാംസൺ എന്നിവരും തേഡ് റണ്ണറപ്പുകളായ പ്രസന്നയ്ക്കും ജയ്സണും ഷാജു, കൃഷ്ണകുമാർ, അജീഷ് ഗണപതിയൻ എന്നിവരും സമ്മാനങ്ങൾ വിതരണം ചെയ്തു.

സമീക്ഷ യുകെയുടെ പ്രധാന സ്പോൺസറായ ലൈഫ് ലൈനിനെ ചടങ്ങിൽ ആദരിച്ചു. അജിത പാലയത്ത് ട്രോഫി നൽകി. മത്സരങ്ങൾക്ക് നേതൃത്വം നൽകിയ കൗശിക്, സനോജ്, പ്രിൻസ് എന്നിവരെയും ആദരിച്ചു. ശാജു ബേബി, വിപിൻ രാജ്, മിഥുൻ സണ്ണി എന്നിവർ ട്രോഫികൾ കൈമാറി. സ്പോർട്സ് കോർഡിനേറ്റർമാരായ ആന്റണി ജോസഫ്, സ്വരൂപ് കൃഷ്ണൻ, മീഡിയ കോഓർഡിനേറ്റർ ഗ്ലീറ്റർ കോട്ട് പോൾ എന്നിവർക്ക് അഡ്വ. ദിലീപ് കുമാർ, ബൈജു നാരായണൻ, ബിജു കെ പി എന്നിവർ ട്രോഫികൾ നൽകി ആദരിച്ചു. ​ഗെയിം കോർഡിനേറ്റർ അരുണിന് സമീക്ഷ യുകെ ലണ്ടൻ ഏരിയ സെക്രട്ടറി അൽമഹാറജ് ട്രോഫി നൽകി. മത്സര ദിനത്തിൽ പ്രവർത്തിച്ച മുഴുവൻ ലൈൻ റെഫറിമാരെയും മെഡൽ നൽകി ആദരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home