"ദൈവത്തിന്റെ നാട്ടിൽനിന്ന് സിംഹത്തിന്റെ മടയിലേക്ക്; വണക്കം സഞ്ജു"; സ്വാഗതം ചെയ്ത് സിഎസ്കെ

സിഎസ്കെ ടീം പങ്കുവെച്ച എഐ വീഡിയോയില്‍നിന്ന് (വലത്)
ചെന്നൈ: രാജസ്ഥാൻ റോയൽവിട്ട് ടീമിലെത്തുന്ന മലയാളിതാരം സഞ്ജു സാംസണിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിങ്സ്. ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്ന് സിംഹത്തിന്റെ സ്വന്തം മടയിലേക്ക്’ എന്ന കുറിപ്പോടെ സൂപ്പർതാരം മഹേന്ദ്രസിങ് ധോണിയും സഞ്ജുവുമുള്ള എഐ വിഡിയോയും പോസ്റ്ററുകളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ഐപിഎൽ ക്രിക്കറ്റിൽ താരകൈമാറ്റ ജാലകത്തിലൂടെയാണ് മലയാളി വിക്കറ്റ് കീപ്പറെ സിഎസ്കെ റാഞ്ചിയത്. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയെയും സാം കറനെയുിം ചെന്നെ രാജസ്ഥാന് കൈമാറി.
രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ കൂടിയായിരുന്നു സഞ്ജു. 11 വർഷം കുപ്പായമിട്ടു. 2013 മുതൽ 2015 വരെയായിരുന്നു ആദ്യഘട്ടം. പിന്നീട് 2018 മുതലും. 149 കളിയിൽ 4027 റണ്ണടിച്ചു. രണ്ട് സെഞ്ചുറിയുമുണ്ട്. ടീമിന്റെ എക്കാലത്തെയും മികച്ച റൺവേട്ടക്കാരനാണ്.
ഐപിഎൽ ലേലം ഡിസംബർ 16ന്
മുംബൈ: ഐപിഎൽ ക്രിക്കറ്റ് താരലേലം ഡിസംബർ 16ന് അബുദാബിയിൽ നടക്കും. വേദി നേരത്തെ നിശ്ചയിച്ചെങ്കിലും തീയതിയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിരുന്നില്ല. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഇന്ത്യക്ക് പുറത്തായിരുന്നു ലേലം.









0 comments