ബജറ്റ് ഫോൺ വിപണി കീഴടക്കാൻ നോട്ട് 50എക്സുമായി ഇൻഫിനിക്സ്

മുംബൈ: ബജറ്റ് ഫോണുകളിലെ ജനകീയനായ ഇൻഫിനിക്സിന്‍റെ പുതിയ എൻട്രി ഇൻഫിനിക്സ് നോട്ട്50 എക്സ് വിപണിയിലെത്തി. 11,499 രൂപ വിലയിൽ കിട്ടുന്ന അപൂർവം ഫീച്ചർ–റിച്ച് 5ജി ഫോണുകളിലൊന്നാണ് മീഡിയടെക് ഡൈമൻസിറ്റി 7300 അൾട്ടിമേറ്റ് പ്രോസസറുമായി എത്തുന്ന നോട്ട് 50 എക്സ്. ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള എക്സ്ഒഎസ് ആണ് ഓപ്പറേറ്റിങ് സോഫ്റ്റ്‌വെയർ. 45വാട്ട് ഫാസ്റ്റ് ചാർജിങ്ങ് പിന്തുണയുള്ള 5500 എംഎഎച്ചിന്‍റെ മികച്ച ബാറ്ററിയാണ് ഫോണിനുള്ളത്. പ്ലാസ്റ്റിക് ഫിനിഷിങ്ങ് ആണെങ്കിലും പ്രീമിയം ടച്ചുള്ള ഡിസൈനാണ് ഫോണിന് സൗന്ദര്യം നൽകുന്നത്. കരുത്തിന് മിലിട്ടറി ഗ്രേഡ് സർട്ടിഫിക്കേഷനുണ്ട്.
ജെം–കട്ട് ക്യാമറ മൊഡ്യൂളാണ് ഫോണിന്‍റെ പ്രധാന ആകർഷണം. അതിൽ ഒരു ഹാലോ ലൈറ്റ് റിങ്ങുമുണ്ട്. ചാർജിങ്, നോട്ടിഫിക്കേഷൻ, ഗെയിമിങ് വേളകളിൽ ലൈറ്റ് തെളിയും. 6.67 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേ, 50 എംപി മെയിൻ ക്യാമറ, 8 എംപി സെൽഫി ക്യാമറ തുടങ്ങിയ പ്രത്യേകതകളുമുണ്ട്. 6GB RAM + 128GB, 8GB + 128GB വേരിയന്റുകളാണുള്ളത്. 6 ജിബി മോഡലിന് 11,499 രൂപയും 8 ജിബി മോഡലിന് 12,999 രൂപയുമാണു വില. 15000 രൂപയിൽത്താഴെയുള്ള 5ജി ഫോണുകൾ നോക്കുന്നവരെയാണ് ധാരാളം ഫീച്ചറുകൾ ഉൾപ്പെടുത്തി ഇൻഫിനിക്സ് ലക്ഷ്യമിടുന്നത്.









0 comments