ഹോണർ പ്ലേ 60 മോഡലുകൾ പുറത്തിറങ്ങി

മുംബൈ : ഹോണറിൻ്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലുകലായ പ്ലേ 60, പ്ലേ 60എം ലോഞ്ച് ചെയ്തു. ഫോണിൻ്റെ ചൈനീസ് ലോഞ്ചിങ്ങാണ് ഇപ്പോൾ നടന്നിരിക്കുന്നത്. രണ്ട് സ്മാർട്ട്‌ഫോണുകളും മീഡിയടെക് ഡൈമെൻസിറ്റി ചിപ്‌സെറ്റുകളുടെ കരുത്തുമായാണ് വിപണിയിലേക്ക് എത്തുന്നത്. മികച്ച ക്യാമറ, ബാറ്ററി സവിശേഷതകളും എന്നിവ ഫോണിന്റെ പ്രത്യേകതയാണ്.
ഹോണർ പ്ലേ 60, ഹോണർ പ്ലേ 60എം വില, കളർ ഓപ്ഷനുകൾ
ചൈനയിൽ ഹോണർ പ്ലേ 60ന്റെ 6GB + 128GB ഓപ്ഷന് CNY 1,199 (ഏകദേശം 14,100 രൂപ) മുതലാണ് വില ആരംഭിക്കുന്നത്. അതേസമയം 8GB + 256GB വേരിയന്റിന് CNY 1,399 (ഏകദേശം 16,400 രൂപ) ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറുവശത്ത്, ഹോണർ പ്ലേ 60എമ്മിന്റെ 6GB + 128GB പതിപ്പിന് CNY 1,699 (ഏകദേശം 19,900 രൂപ) ആണ് വില, അതേസമയം 8GB + 256GB, 12GB + 256GB കോൺഫിഗറേഷനുകൾക്ക് യഥാക്രമം CNY 2,199 (ഏകദേശം 25,800 രൂപ), CNY 2,599 (ഏകദേശം 30,500 രൂപ) എന്നിങ്ങനെയാണ് വില. ഹോണർ ചൈന ഇ-സ്റ്റോർ വഴി ഇവ ഉടൻ വിൽപ്പനയ്ക്കെത്തും.അടിസ്ഥാന ഹോണർ പ്ലേ 60 മോഡൽ മോയാൻ ബ്ലാക്ക്, യുലോങ് സ്നോവി, സിയാവോഷാൻ ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്, അതേസമയം പ്ലേ 60എം ഇങ്ക് റോക്ക് ബ്ലാക്ക്, ജേഡ് ഡ്രാഗൺ സ്നോ, മോർണിംഗ് ഗ്ലോ ഗോൾഡ് എന്നീ നിറങ്ങളിലാണ് വിപണിയിലേക്ക് എത്തുന്നത്.









0 comments