ഗ്രാമവീഥികളിൽ തേരോട്ടം: രഥസംഗമത്തിനൊരുങ്ങി കൽപ്പാത്തി

പാലക്കാട്: കൽപാത്തി രഥോത്സവത്തോടനുബന്ധിച്ചുള്ള ദേവരഥ സംഗമത്തിന് ഒഴുകിയെത്തി ആയിരങ്ങൾ. മന്തക്കര മഹാഗണപതിയുടെ രഥവും അഗ്രഹാരവീഥികളിൽ പ്രദക്ഷിണം തുടങ്ങി. വൈകിട്ട് പഴയ കൽപ്പാത്തി ലക്ഷ്‌മീനാരായണ പെരുമാൾ ക്ഷേത്രത്തിൽ കുതിരവാഹന അലങ്കാരവും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിൽ അശ്വവാഹന എഴുന്നള്ളത്തും നടന്നു.
വൈകിട്ട് നാലിന് ആരംഭിച്ച രഥപ്രയാണം രാത്രി ഏഴിന് അവസാനിക്കും. ഞായറാഴ്ച പഴയ കൽപ്പാത്തി ലക്ഷ്‌മീനാരായണ പെരുമാൾ, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രങ്ങളിൽ രഥാരോഹണം നടന്നു. രഥാരോഹണശേഷം ഇരുക്ഷേത്രങ്ങളിലെയും ദേവരഥങ്ങൾ ഗ്രാമ പ്രദക്ഷിണത്തിനിറങ്ങി. വൈകിട്ട് ഏഴോടെ കൽപ്പാത്തി കാത്തിരിക്കുന്ന ദേവരഥസംഗമം നടക്കും. ത്രിസന്ധ്യയിൽ ദേവരഥങ്ങൾ തേരുമുട്ടിയിൽ സംഗമിക്കുന്നത് കാണാനെത്തിയവർ കല്പത്തിയുടെ വീഥികളെ ജന സമുദ്രമാക്കുന്നു.
പാലക്കാടൻ അഗ്രഹാരങ്ങളുടെ ഭൂപടത്തിൽ ഉറച്ചഗ്രാമമാണ് കൽപ്പാത്തി. കാശിയിൽനിന്ന് കൊണ്ടുവന്ന് പ്രതിഷ്‌ഠിച്ച വിശ്വനാഥസ്വാമിയാണ് ക്ഷേത്രത്തിലെ മൂലപ്രതിഷ്‌ഠ. അതിനാൽ കാശിയിൽ പാതി എന്നും പിന്നീട് അത് ലോപിച്ച് കൽപ്പാത്തിയുമായി എന്നാണ് ഐതീഹ്യം. ഗതാഗത സൗകര്യങ്ങളില്ലാത്ത കാലത്ത് നിലമ്പൂർ–-മഞ്ചേരി ഭാഗങ്ങളിൽനിന്ന് കാളവണ്ടിയിൽ ആളുകൾ കൽപ്പാത്തിയിലെത്തിയിരുന്നു.









0 comments