ലീഗിന്റെത് ജനദ്രോഹ ഭരണം; മുസ്ലിംലീ​ഗിനെതിരെ കോൺഗ്രസ് പദയാത്ര

cong

മുസ്ലിംലീഗ്‌ ഭരണസമിതിക്കെതിരെ പൊന്മുണ്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ നവ പൊന്മുണ്ടം നിർമിതി പദയാത്ര

avatar
സ്വന്തം ലേഖകൻ​

Published on Nov 16, 2025, 06:10 PM | 1 min read

താനൂർ: പൊന്മുണ്ടം പഞ്ചായത്ത് മുസ്ലിംലീഗ് ഭരണസമിതിയുടെ ദുർഭരണത്തിനെതിരെ കോൺഗ്രസ്‌ പദയാത്ര. പൊന്മുണ്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ‘നവപൊന്മുണ്ടം നിർമിതി’ എന്ന പേരിൽ പദയാത്ര സംഘടിപ്പിച്ചത്. ഡിസിസി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പദയാത്ര ആസൂത്രണം ചെയ്‌തത്.


പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലീഗും കോൺഗ്രസും നേർക്കുനേർ പോരാട്ടത്തിനൊരുങ്ങുകയാണ്. താനൂർ മണ്ഡലത്തിൽ യുഡിഎഫ് സംവിധാനം നിലവിലില്ലാത്ത ഏക പഞ്ചായത്താണ് പൊന്മുണ്ടം. ലീഗ് ഭരണസമിതിയുടെ നെറികേടുകൾക്കെതിരെ രൂക്ഷ വിമർശമാണ് ജാഥയിലുടെനീളം പ്രതിഫലിച്ചത്. പൊന്മുണ്ടം ബൈപ്പാസ് പരിസരത്ത് നിന്നാരംഭിച്ച ജാഥ വിവിധ വാർഡുകളിൽ പര്യടത്തിന് ശേഷം വൈലത്തൂരിൽ സമാപിച്ചു.


ഡിസിസി സെക്രട്ടറി പി കെ ഹൈദ്രോസ്, മണ്ഡലം പ്രസിഡന്റ്‌ ആർ കോമുക്കുട്ടി, മണ്ഡലം പ്രസിഡന്റ്‌ ഇ ബാവഹാജി, സി ഗോപി, സിദ്ദീഖ് പുല്ലാട്ട്, അഡ്വ. ഡാനിഷ്, ജാബിർ പന്നികണ്ടത്തിൽ, വി പി നാസർ, ജമാൽ പുല്ലാട്ട്, കെ കെ അബ്ദുസ്സലാം എന്നിവർ നേതൃത്വം നൽകി.






deshabhimani section

Related News

View More
0 comments
Sort by

Home