ആനയിറങ്കലിൽ അപകട മരണങ്ങൾ തുടർക്കഥ

ആനയിറങ്കല്‍ ജലാശയത്തില്‍ അഗ്നിരക്ഷാസേന നടത്തിയ തെരച്ചില്‍
ശാന്തൻപാറ: പ്രകൃതിയുടെ സൗന്ദര്യം നിറഞ്ഞുനിൽക്കുന്ന ആനയിറങ്കൽ ജലാശയം അപകട മരണങ്ങളുടെയും കേന്ദ്രം. കഴിഞ്ഞ വർഷംമാത്രം നാലുപേർ ജലാശയത്തിൽ മുങ്ങിമരിച്ചു. കഴിഞ്ഞ കുറേവർഷങ്ങളായി പത്തിലധികം മുങ്ങിമരണങ്ങൾ നടന്നിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
സഞ്ചാരികളുടെയും പ്രദേശവാസികളുടെയും ഇഷ്ടകേന്ദ്രമാണ് ആനയിറങ്കൽ ജലാശയവും പരിസര പ്രദേശങ്ങളും. എന്നാൽ ജാഗ്രതക്കുറവുമൂലവും ലഹരി ഉപയോഗം മൂലവും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു. പ്രദേശവാസികൾ ഉൾപ്പെടെയുള്ള മദ്യപസംഘങ്ങൾ വെള്ളത്തിൽ ഇറങ്ങുന്നത് പതിവാണ്. ഡാമിൽ അടിഞ്ഞിട്ടുള്ള ചെളിയിൽ താഴ്‌ന്നുപോയാൽ തിരിച്ചുകയറുക പ്രയാസമാണ്. രക്ഷിക്കാൻ ഇറങ്ങുന്നവർ അപകടത്തിൽപ്പെട്ട സംഭവങ്ങളും നിരവധിയാണ്.









0 comments